ഒമിക്രോൺ ഭീതി; വിമാന സർവിസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ കത്ത്
text_fieldsന്യൂഡൽഹി: ലോകത്ത് ഒമിക്രോൺ ഭീതി വിതക്കുേമ്പാൾ ഇന്ത്യ അന്തരാഷ്ട്ര വിമാന സർവിസുകൾ റദ്ദാക്കാത്തതിൽ പ്രതിഷേധവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുളള അന്താരാഷ്ട്ര വിമാന സർവിസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രി നേരന്ദ്രമോദിക്ക് കത്തെഴുതി. കാലതാമസം എടുക്കുന്തോറും പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കത്തിന്‍റെ പകർപ്പ് കെജ്രിവാൾ ട്വിറ്ററിൽ പങ്കുവെച്ചു.
കഴിഞ്ഞ ഒന്നര വർഷമായി രാജ്യം കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്നു. ലക്ഷകണക്കിന് കോവിഡ് പോരാളികളുടെ കഠിനപ്രയത്നത്തിന്റെ ഫലമായി രാജ്യം കൊറോണ വൈറസിൽനിന്ന് മുക്തി നേടി. പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം.
ഒമിക്രോൺ ബാധിത പ്രദേശങ്ങളിൽനിന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിമാന സർവിസുകൾ നിർത്തിവെച്ചു. അടിയന്തരമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവിസുകൾ വിലക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇതിൽ വരുന്ന ഓരോ കാലതാമസവും പ്രത്യാഘാതം വർധിപ്പിക്കും -കെജ്രിവാൾ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.