കെജ്രിവാൾ തീവ്രവാദി ആണെന്നതിന് നിരവധി തെളിവുകൾ -പ്രകാശ് ജാവ്ദേകർ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ തീവ്രവാദി ആണെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകർ.
‘കെജ്രിവാൾ നിരപരാധിയുടെ പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കെജ്രിവ ാൾ തീവ്രവാദി ആണോയെന്ന് ചോദിച്ചാൽ ആണെന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും ഞാൻ പറയും. താൻ ഒരു വിപ്ലവകാരി ആണെന്നാണ് കെജ്രിവാൾ പറയുന്നത്. ഒരു തീവ്രവാദിയും വിപ്ലവകാരിയും തമ്മിൽ വളരെ അന്തരമുണ്ട്’ -ജാവ്ദേകർ പറഞ്ഞു.
#WATCH Union Minister Prakash Javadekar in Delhi: Kejriwal is making an innocent face & asking if he is a terrorist, you are a terrorist, there is plenty of proof for it. You yourself had said you are an anarchist, there is not much difference between an anarchist & a terrorist. pic.twitter.com/vRjkvFKGEO
— ANI (@ANI) February 3, 2020
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ കെജ്രിവാളിെൻറ പ്രതിച്ഛായ നശിപ്പിക്കാനുള്ള പ്രസ്താവനകളുമായി നിരന്തരം രംഗത്തെത്തുകയാണ് ബി.ജെ.പി നേതാക്കൾ.
ആം ആദ്മി പാർട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പിയുടെ മോഡൽ ടൗൺ മണ്ഡലത്തിലെ സ്ഥാനാർഥി കപിൽ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ജാവ്ദേകറിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.