Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യനിരോധനത്തിൽ...

മദ്യനിരോധനത്തിൽ നിതീഷിനെ പുകഴ്​ത്തി മോദി

text_fields
bookmark_border
മദ്യനിരോധനത്തിൽ നിതീഷിനെ പുകഴ്​ത്തി മോദി
cancel

പട്​ന: ബിഹാറിലെ മദ്യനിരോധനത്തിൽ മുഖ്യമ​ന്ത്രി നിതീഷ്​ കുമാറിനെ പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.  മദ്യനിരോധനം ഏർപ്പെടുത്തിയതിനെ ധീരമായ തീരുമാനം എന്നാണ്​ മോദി വിശേഷിപ്പിച്ചത്​​.

സാമൂഹ്യമാറ്റം നടപ്പിലാക്കുകയെന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമാണ്​. മദ്യനിരോധനത്തിലൂടെ ഇതാണ്​ ബിഹാർ നടപ്പിലാക്കിയത്.​ മദ്യനിരോധനം പൂർണ്ണമായ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്​​ മാത്രമല്ല ഉള്ള​െതന്നും ബിഹാറിലെ ജനങ്ങൾക്ക്​​ ഇതിൽ പങ്കുവഹിക്കാൻ കഴയുമെന്നും മോദി പറഞ്ഞു. രാജ്യം മുഴുവൻ ഇൗ തീരുമാനത്തിൽ നിന്ന്​ ​പ്രചോദനം ഉൾക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരു ഗോബിന്ദ്​ സിങി​​െൻറ 350ാം ജന്മദിന  വാർഷികത്തോട്​ അനുബന്ധിച്ച്​ നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ നേരത്തെ നിതീഷ്​ കുമാർ അനുകൂലിച്ചിരുന്നു. നിതീഷി​​െൻറ തന്നെ സഖ്യകക്ഷികളായ കോൺഗ്രസും രാഷ്​ട്രീയ ജനതദള്ളും തീരുമാനത്തെ എതിർത്തിരുന്നു.

2013ൽ നന്ദ്രേമോദിയെ പ്രധാനമന്ത്രി സ്​ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിൽ പ്രതിഷേധിച്ച്​ 18 വർഷം നീണ്ട ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്​ നിതീഷ്​ പുറത്ത്​ വന്നിരുന്നു. പിന്നീട്​ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ രണ്ട്​ സീറ്റുകൾ നേടാൻ മാത്രമേ നിതീഷിന്​ കഴിഞ്ഞുള്ളു. എന്നാൽ 2015ൽ ലാലുവി​​െൻറ രാഷ്​ട്രീയ ജനതാദള്ളുമായി ചേർന്ന്​ തെരഞ്ഞെടുപ്പിനെ നേരിട്ട നിതീഷി​​െൻറ ജനതാദൾ യുണൈറ്റഡ്​ ബിഹാറിൽ വിജയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modinitish kumar
News Summary - PM Modi praises Nitish Kumar for ‘remarkable ability’ over prohibition policy in Bihar
Next Story