വന്ദേഭാരത് എക്സ്പ്രസിന് ഫ്ലാഗ് ഓഫ്; റെയിൽവേ ജീവനക്കാർക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി
text_fieldsഗാന്ധിനർ: ഗാന്ധിനഗർ -മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഗാന്ധിനഗർ മുതൽ അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷൻ വരെ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തു. പൂർണമായി ഇന്ത്യയിൽ നിർമിച്ച സെമി -ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലാണ്. റെയിൽവേ കുടുംബാംഗങ്ങൾ, വനിതാ സംരംഭകർ, യുവാക്കൾ എന്നിങ്ങനെ ജീവിതത്തിന്‍റെ എല്ലാതുറകളിലുമുള്ള ആളുകൾ അദ്ദേഹത്തിന്‍റെ സഹയാത്രികരായുണ്ട്.' പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
ഒക്ടോബർ ഒന്നുമുതലാണ് വന്ദേഭാരത് ട്രെയിനിന്‍റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാവുക. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ഞാറാഴ്ച ഒഴികെ എല്ലാദിവസവും ട്രെയിൻ ഓടും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയതാണ് പ്രധാനമന്ത്രി. അഹമ്മദാബാദ് മെട്രോ പ്രൊജക്ടിന്‍റെ ഒന്നാംഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.