Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ നീട്ടൽ:...

ലോക്​ഡൗൺ നീട്ടൽ: നരേന്ദ്രമോദി-അമിത്​ ഷാ ചർച്ച

text_fields
bookmark_border
modi-sha
cancel

ന്യൂഡൽഹി: ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും തമ്മിൽ ചർച്ച നടത്തി. അമിത്​ ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചർച്ച ചെയ്​തതിന്​ പിന്നാലെയാണ്​ ഇരുവരുടേയും കൂടിക്കാഴ്​ച. കോവിഡ്​ കേസുകൾ രാജ്യത്ത്​ അതിവേഗം വർധിക്കുന്നതിനിടെയാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറിച്ച്​  മോദി-ഷാ ചർച്ച.

മെയ്​ 31ന്​ ലോക്​ഡൗൺ അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത്​ ഷാ ചർച്ച നടത്തിയിരുന്നു. ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടണമെന്നാണ്​​ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടത്​. ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ ലോക്​ഡൗൺ രണ്ടാഴ്​ച നീട്ടാനാണ്​ സാധ്യത​യെന്നും യോഗത്തിന്​ ശേഷം പറഞ്ഞിരുന്നു. 

അതേസമയം, കോവിഡ്​ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്​. ലോക്​ഡൗണിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇൗയൊരു സാഹചര്യത്തിൽ ലോക്​ഡൗൺ നീട്ടുന്നതിൽ രാഷ്​ട്രീയതീരുമാനത്തിനുള്ള സാധ്യതകൾ ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiamith shamalayalam newsindia newslockdown
News Summary - PM, Amit Shah Discuss Lockdown Strategy-India news
Next Story