മുത്തലാഖിനെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കരുതെന്ന് മോദി
text_fieldsന്യൂഡൽഹി: മുത്തലാഖ് വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആരെയും മുസ്ലീങ്ങൾ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് നേതാക്കളുമായി തൻെറ കാര്യാലയത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് വിഷയത്തിൽ പരിഷ്കരണം തുടങ്ങുന്നതിന് നേതൃത്വം എടുക്കാൻ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യവും മൈത്രിയുമാണ് ജനാധിപത്യത്തിൻെറ വലിയ ശക്തി എന്ന് പറഞ്ഞാണ് പ്രതിനിധി അംഗങ്ങളെ മോദി സ്വാഗതം ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് പ്രശംസനീയമാണെന്ന് മുസ്ലിം നേതാക്കൾ പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ പുതിയ തലമുറയെ വീഴാൻ ഒരിക്കലും അനുവദിക്കരുതെന്ന് മോദി വ്യക്തമാക്കി. കശ്മീർ താഴ്വരയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സംഘാംഗങ്ങൾ മോദിക്ക് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുത്തലാഖ് വിഷയം ഉയര്‍ത്തി മുസ്ലിം സ്ത്രീകളെ കൂടെനിര്‍ത്താൻ നോക്കുന്നത് പ്രധാനമന്ത്രിക്ക് അവരോട് സ്നേഹമുള്ളതുകൊണ്ടല്ലെന്നും ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നുമുള്ള സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയൂടെ പ്രസ്താവനക്ക് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.