ബംഗാളിൽ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. വട ക്കൻ ബംഗാളിലെ സിലുഗുരിയിലും കൊൽക്കത്തയുടെ ഹൃദയമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലും രണ്ട് മെഗാ റാലിയിൽ പങ്കെടുക്കും.
ബ്രിഗേഡ് ഗ്രൗണ്ടിൽ എട്ട് ലക്ഷത്തോളം അണികളെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇതേ ഗ്രൗണ്ടിലാണ് ജനുവരിയിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധൻ രൂപീകൃതമായത്.
ബംഗാളിൽ 42 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ഇതിൽ 20 ലേറെ സീറ്റുകൾ നേടാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. നിലവിൽ ബംഗാളിൽ ബി.ജെ.പിക്ക് എം.പിമാരില്ല. എന്നാൽ സി.പി.എമ്മിനും കോൺഗ്രസിനുമൊപ്പം തൃണമൂലിനും പിന്തുണ കുറയുന്നുണ്ട് എന്ന റിപ്പോർട്ടുകളാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്.
അതേസമയം, തൃണമൂൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രിൽ നാലു മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.