ബിപർജോയ് അതി തീവ്ര ചുഴലിക്കാറ്റായി; സാഹചര്യം നിരീക്ഷിക്കാൻ അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ബിപർജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി മാറിയതോടെ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല അവലോകന യോഗം വിളിച്ചു. വ്യാഴാഴ്ചയോടെ ബിപർജോയ് ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ കറാച്ചിക്കും ഇടയിൽ അഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ചവരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും വ്യാഴാഴ്ച അതിന്റെ തീവ്രത കൂടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂൺ 13 മുതൽ 15 വരെ കച്ച്, ജാംനഗർ, മോർബി, ഗിർ സോംനാഥ്, പോർബന്തർ, ദേവ്ഭൂമി, ദ്വാരക, ജില്ലകളിൽ ചുഴലിക്കാറ്റോടുകൂടിയ അതി തീവ്രമഴക്കും മണിക്കൂറിൽ 150 കിലോമീറ്റർവേഗതയിലുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
കച് ജില്ലയിൽ താഴ്ന്ന ഭാഗങ്ങളിൽ നിന്ന് ആളുകളെ താത്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ച് തുടങ്ങി. വിനോദ സഞ്ചാരകേന്ദ്രമായ ടിതാൽ ബീച്ച് താത്കാലികമായി അടച്ചു. മത്സ്യത്തൊഴിലാളികളോട് ഗുജറാത്ത്, കേരള, കർണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ് ഭാഗങ്ങളിലെ കടലിൽപോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.