പി.എം കെയർ ഫണ്ട് രൂപവത്കരിച്ചത് മന്ത്രിസഭ ചർച്ച ചെയ്യാതെ
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിനായി പി.എം കെയർ ഫണ്ട് രൂപവത്കരിച്ചത് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയെന്ന് വിവരാവകാശ രേഖ. ജൂൺ 17ന് അഞ്ജലി ഭരദ്വാജ് എന്ന സന്നദ്ധ പ്രവർത്തകൻ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ്, മന്ത്രിസഭയിൽ ചർച്ച ചെയ്തില്ലെന്ന വിവരം പുറത്തുവരുന്നത്.
കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ ഇതുവരെ പി.എം കെയര്‍ ഫണ്ട് അജണ്ടയായിട്ടില്ലെന്നായിരുന്നു ജൂൺ 29ന് കാബിനറ്റ് സെക്രട്ടറി നൽകിയ മറുപടി. ഫണ്ടിനെക്കുറിച്ച് ദൂരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് രൂപവത്കരിച്ചതെന്ന വിവരം പുറത്തുവരുന്നത്.
പ്രകൃതിദുരന്തങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കെയാണ് ഈ വർഷം മാർച്ച് 28ന് പി.എം കെയർ ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, കേന്ദ്ര സാമ്പത്തിക മന്ത്രി എന്നിവര്‍ അടങ്ങുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് പി.എം കെയര്‍ ഫണ്ടെന്നാണ് കേന്ദ്ര സര്‍ക്കാർ പറയുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റായതിനാൽ സി.എ.ജി ഓഡിറ്റോ വിവരാവകാശ നിയമമോ ബാധകമാവില്ല.
അതിനിടെ, അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിെവച്ച ഫണ്ടിെൻറ വിശദാംശങ്ങൾ തേടി ജൂൺ 18ന് അഞ്ജലി ഭരദ്വാജ് തൊഴിൽ മന്ത്രാലയത്തിന് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നു. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും നൽകിയ ഫണ്ടുകൾ, ഫണ്ട് വിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാൽ, വിവരാവകാശ നിയമത്തിന് കീഴിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.