പി.എം കെയേഴ്സ് ഫണ്ട് സർക്കാറിേൻറതല്ല, വിവരാവകാശ നിയമത്തിെൻറ പരിധിക്ക് പുറത്ത് -കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ്കാല ദുരിതാശ്വാസ പ്രവർത്തനത്തിെൻറ ഭാഗമായി കഴിഞ്ഞ വർഷം രൂപവത്കരിച്ച പി.എം കെയേഴ്സ് ഫണ്ട് സർക്കാറിേൻറതല്ലെന്നും, അതിലേക്ക് കിട്ടുന്ന പണം സർക്കാർ ഖജനാവിലേക്കല്ല പോകുന്നതെന്നും പ്രധാനമന്ത്രി കാര്യാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഡൽഹി ഹൈകോടതിയെ അറിയിച്ചു. ട്രസ്റ്റ് ആണെന്നിരിക്കേ, ഫണ്ട് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ പൗരസഹായ-അടിയന്തര സാഹചര്യ സമാശ്വാസ നിധി (പി.എം കെയേഴ്സ് ഫണ്ട്) നിയമാനുസൃതം ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അത് ഇന്ത്യൻ സർക്കാറിേൻറതല്ല. ട്രസ്റ്റ് എന്നാൽ ഭരണകൂടത്തിെൻറ ഭാഗമാണോ, പൊതുസ്ഥാപനമാണോ തുടങ്ങി ചോദ്യങ്ങൾ എന്തായിരുന്നാലും, ഒരു മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപരിധിക്ക് പുറത്താണെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
പി.എം കെയേഴ്സ് ഫണ്ട് ഭരണഘടനയുടെ 12ാം അനുഛേദ പ്രകാരം സർക്കാറിേൻറതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയക് ഗംഗ്വാൾ നൽകിയ ഹരജിയിലാണ് സത്യവാങ്മൂലം. ഹരജിയിൽ ഒന്നാം കക്ഷി കേന്ദ്രസർക്കാറും രണ്ടാം കക്ഷി പി.എം കെയേഴ്സ് ഫണ്ടുമാണ്. ഇതിൽ പി.എം കെയേഴ്സ് ഫണ്ടിന് വേണ്ടി പ്രധാനമന്ത്രി കാര്യാലയത്തിലെ അണ്ടർ സെക്രട്ടറി പ്രദീപ്കുമാർ ശ്രീവാസ്തവയാണ് സത്യവാങ്മൂലം നൽകിയത്.
ഫണ്ടിന് കീഴിൽ ഓണററി സെക്രട്ടറി എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഒന്നാം കക്ഷി പ്രതികരണം അറിയിച്ചിട്ടില്ല. ഫണ്ടിെൻറ പ്രവർത്തനം സുതാര്യമാണെന്നും സി.എ.ജി തയാറാക്കുന്ന പാനലിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടൻറാണ് ഓഡിറ്ററെന്നും അണ്ടർ സെക്രട്ടറി വിശദീകരിച്ചു.
ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ സുതാര്യതയുടെ ഭാഗമായി ട്രസ്റ്റിെൻറ വെബ്സൈറ്റിൽ നൽകുന്നുണ്ട്. ട്രസ്റ്റിന് കിട്ടിയ പണം എങ്ങനെ ചെലവാക്കുന്നുവെന്നും അതിൽ കാണിക്കുന്നു. ഓൺലൈൻ, ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ രീതിയിലാണ് പണമിടപാട്. അത് ഓഡിറ്റ് ചെയ്യുന്നുണ്ട്. അതേസമയം, പി.എം കെയേഴ്സ് ഫണ്ട് ഭരണഘടന പ്രകാരമോ, പാർലമെൻറ് പാസാക്കിയ നിയമ പ്രകാരമോ രൂപവത്കരിച്ചതല്ല.
അവ്യക്ത മറുപടിയാണ് ഈ സത്യവാങ്മൂലമെന്ന് ഹരജിക്കാരൻ അനുബന്ധ സത്യവാങ്മൂലത്തിൽ പറഞ്ഞു. പി.എം കെയേഴ്സ് ഫണ്ട് ഭരണകൂടത്തിേൻറതാണെന്ന് അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. കേന്ദ്രസർക്കാറാണ് ഫണ്ട് രൂപവത്കരിച്ചത്. കേന്ദ്രസർക്കാറിെൻറ മുദ്ര ഉപയോഗിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്നു. സർക്കാർ വെബ്സൈറ്റിെൻറ ഭാഗമാണ്. പി.എം കെയേഴ്സ് ഫണ്ട് എന്ന പേരു തന്നെ ഔദ്യോഗിക സ്വഭാവം വ്യക്തമാക്കുന്നു. മേൽവിലാസം പ്രധാനമന്ത്രിയുടെ ഓഫിസാണ്. ഫണ്ടിലേക്കുള്ള സംഭാവനക്ക് നികുതി ഇളവുണ്ട്. സർക്കാറാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി രൂപവത്കരിച്ചതും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ ട്രസ്റ്റികളുമായ ഫണ്ടിന് സർക്കാറിെൻറ നിയന്ത്രണം ഇല്ലാതെ വരുന്നതെങ്ങനെയാണെന്ന് ഹരജിക്കാരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.