Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാങ്കേതിക വിദഗ്​ധരുടെ...

സാങ്കേതിക വിദഗ്​ധരുടെ അഭാവത്തിൽ പ്രവർത്തിക്കുന്നില്ലെന്ന്; പി.എം കെയേഴ്​സ്​ വെൻറിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നു

text_fields
bookmark_border
bihar ventilators unused
cancel

പട്​ന: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ വെൻറിലേറ്ററുകളുടെ ലഭ്യത വളരെ കുറവാണ്​. വെൻറിലേറ്ററും ഓക്​സിജൻ സിലിണ്ടറും ലഭിക്കാതെ വിവിധ സംസ്​ഥാനങ്ങളിൽ ആളുകൾ മരിച്ചു വീണിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാറിലെ ജാമൂയി ജില്ലയിലെ സദർ ആശുപത്രിയിൽ പി.എം കെയേഴ്​സ്​ ഫണ്ട്​ വഴി അനുവദിച്ച ആറ്​ വെൻറിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നത്​.

ഇവ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ജോലിക്കാരെ കിട്ടാത്തുകൊണ്ടാണ്​ ഈ വെൻറിലേറ്ററുകൾ ഒരു വർഷമായി ഉപയോഗിക്കാനാകാതെ മൂലയിൽ കിടക്കുന്നതെന്ന്​ ആശുപത്രി ജീവനക്കാരൻ പറഞ്ഞു.


ബിഹാറിലെ നിരവധി സദർ ആശുപത്രികളിൽ നിന്ന്​ ഇതേ പരാതി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഈ വെൻറിലേറ്ററുകൾ സാങ്കേതിക വിദഗ്​ധരുടെ അഭാവത്തിൽ പ്രവർത്തിക്കുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനിടെ 100ലേറെ പേരാണ്​ ബിഹാറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 4439 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മഹാമാരിക്ക്​ കീഴടങ്ങിയത്​. 4375 കോവിഡ്​ കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. ഈ മാസം തുടക്കത്തിൽ അത്​ 10000 ആയിരുന്നു. കോവിഡിനോട്​ പൊരുതിക്കൊണ്ടിരിക്കേ നാല്​ വൈറ്റ്​ ഫംഗസ്​ രോഗബാധയും​ ബിഹാറിൽ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharVentilatorPM CARES fund
News Summary - PM CARES ventilators seen unused at Bihar hospital reason is unavailability of technician
Next Story