Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി തന്നത്​...

പ്രധാനമന്ത്രി തന്നത്​ ശൂന്യമായ ​േപജും തലക്കെട്ടും മാത്രം -പി. ചിദംബരം

text_fields
bookmark_border
p-chithambaram
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജ്​ പ്രഖ്യാപനത്തിന്​ പ്രതികരണവുമായി മുൻ കേന്ദ്ര ധനകാര്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി. ചിദംബരം. പ്രധാനമന്ത്രി നൽകിയത്​ ഒരു തലക്കെട്ടും ശൂന്യമായ പേജും മാത്രമാണെന്ന്​ ചിദംബരം അഭി​പ്രായപ്പെട്ടു. അതിനാൽ തന്നെ ഇതേ കുറിച്ചുള്ള ബുധനാഴ്​ചത്തെ ത​​െൻറ പ്രതികരണവും ശൂന്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ്​ ചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്​. 

‘‘ഇന്നലെ പ്രധാനമന്ത്രി നമുക്ക്​ തന്നത്​ ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ്​. സ്വാഭാവികമായും എ​​െൻറ പ്രതികരണവും ശൂന്യമായിരുന്നു. ധനകാര്യമന്ത്രി ഇന്ന്​ ആ പേജ്​ പൂരിപ്പിക്കുന്നതിനാണ്​ നമ്മൾ കാത്തിരിക്കുന്നത്​. സർക്കാർ സമ്പദ്​വ്യവസ്ഥയിലേക്ക്​ യഥാർഥത്തിൽ പകരുന്ന ഓരോ അധിക തുകയും ഞങ്ങൾ ശ്രദ്ധപൂർവം എണ്ണും. ’’ -ചിദംബരം ട്വീറ്റ്​ ചെയ്​തു.

ആർക്കൊക്കെ എത്രയൊ​ക്കെ കിട്ടി എന്നതും ശ്രദ്ധാപൂർവം പരിശോധിക്കും. നൂറ്​ കണക്കിന്​ കിലോമീറ്റർ ദൂരം നടന്ന്​ സ്വന്തം സംസ്ഥാനങ്ങളിലേക്ക്​ പോയ അന്തർ സംസ്ഥാന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും എന്തു കിട്ടിയെന്നാവും ആദ്യം തങ്ങൾ പരിശോധിക്കുകയെന്നും ചിദംബരം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. 

കോവിഡ്​ വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്​ഡൗണിനെ തുടർന്ന്​ 20 ലക്ഷം കോടിയുടെ പാക്കേജാണ്​ കേന്ദ്ര സർക്കാർ ചൊവ്വാഴ്​ച പ്രഖ്യാപിച്ചത്​. പാക്കേജി​​െൻറ വിശദ വിവരം ബുധനാഴ്​ച വൈകുന്നേരം ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modip chidambarammalayalam newsindia news
News Summary - PM Gave Us Headline And Blank Page P Chidambaram -india news
Next Story