സേനക്ക് സ്വാതന്ത്ര്യം നൽകി; തിരിച്ചടി അനിവാര്യമായിരുന്നു -പ്രകാശ് ജാവദേകർ
text_fieldsന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യൻ വ്യേമസേന നടത്തിയ ആക്രമണം അനിവാര്യമായ തിരിച്ചടിയാണെന്ന് കേന്ദ്രമന്ത ്രി പ്രകാശ് ജാവദേകർ. ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണം അനിവാര്യമായ ചുവടുവെപ്പായിരുന്നു. പുൽവാമ ഭീകരാക്ര മണത്തിനെതിരെ ശക്തമായ പ്രതികരണമാണ് സേനയുടെ മിന്നലാക്രമണത്തിലൂടെ ഇന്ത്യ നൽകിയിരിക്കുന്നതെന്നും ജാവദേകർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാക്രമണം നടത്താനുള്ള പൂർണ സ്വാതന്ത്ര്യം സേനക്ക് നൽകിയിരുന്നു. രാജ്യം മുഴുവൻ സേനക്ക് പിന്തുണയുമായി കൂടെയുണ്ടെന്നും പ്രകാശ് ജാവദേകർ പ്രതികരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയാണ് പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്. വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഭീകരസംഘടനയായ ജെയ്ശെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകളും കൺട്രോൾ റൂമുകളും പൂർണമായി തകർത്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.