Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാന്യനായ ഒരു...

മാന്യനായ ഒരു മനുഷ്യ​െൻറ രക്​തസാക്ഷിത്വത്തെ മോദി അപമാനിച്ചുവെന്ന്​ പ്രിയങ്ക

text_fields
bookmark_border
Priyanka-and-Rahul
cancel

ന്യൂഡൽഹി: കൊല്ലപ്പെട്ട പിതാവിനെ രാഷ്​ട്രീയ പ്രചാരണത്തിലേക്ക്​ വലിച്ചിഴച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ശക്​തമായ മറുപടിയുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. ലോക്​സഭ തെരഞ്ഞെടുപ്പ്​ അഞ്ചാം ഘട്ടത്തിലേക്ക്​ കടക്കുന്നതിന്​ തൊട്ടുമുമ്പായിരുന്നു​ രാഹുൽ-മോദി നേർക്കുനേർ ​വാക്​പയറ്റ്​. ചുറ്റുമുള്ളവർ മിസ്​റ്റർ ക്ലീൻ എന്നുവിളിച്ച്​​ കൊണ്ടുനടന്നെങ്കിലും നിങ്ങളുടെ പിതാവി​​െൻറ ജീവൻ അവസാനിച്ചത്​ അഴിമതിക്കാരിൽ ഒന്നാമനായാണ്​ എന്നായിരുന്നു കഴിഞ്ഞദിവസം ലഖ്​നോവിൽ പൊതുയോഗത്തിൽ മോദി പറഞ്ഞത്​.

ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്​ ഗാന്ധിയെ മോദി ആക്ഷേപിച്ച്​ സംസാരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു. 1980കളിലെ ബോഫോഴ്​സ്​ തോക്കിടപാടിനെ പ​േരാക്ഷമായി ഒാർമിപ്പിച്ചായിരുന്നു മോദിയുടെ രാജീവ്​ വിമർശനം. എന്നാൽ, ‘മോദിജി, പോരാട്ടം അവസാനിച്ചു. കർമഫലം താങ്കളെ കാത്തിരിക്കുന്നുവെന്നായിരുന്നു’ രാഹുലി​​െൻറ മറുപടി. ‘‘താങ്കൾക്കുള്ളിൽ താങ്കളെക്കുറിച്ചുതന്നെയുള്ള വിചാരങ്ങളെ എ​​െൻറ പിതാവിനുമേൽ ഉയർത്തിക്കാണിക്കരുത്​’’ എന്നും​ രാഹുൽ ട്വിറ്ററിൽ കുറിച്ചു. ‘‘എ​​െൻറ എല്ലാ സ്​നേഹവും വലിയ ആലിംഗനവും’’ എന്നുപറഞ്ഞാണ്​ ട്വീറ്റ്​ അവസാനിപ്പിച്ചത്​.

രക്​തസാക്ഷികളുടെ പേരിൽ വോട്ടുപിടിക്കുന്ന പ്രധാനമ​ന്ത്രി മാന്യനായ ഒരു മനുഷ്യ​​െൻറ രക്​തസാക്ഷിത്വത്തെ അപമാനിച്ചുവെന്ന്​ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.അമേത്തിയിലെ ജനങ്ങൾ ഇതിന്​ ഉചിതമായ മറുപടി നൽകും. അമേത്തിയിലെ ജനങ്ങൾക്കായി രാജീവ്​ ഗാന്ധി ജീവിതം നൽകിയെന്നും രാജ്യം ഇതി​െനാരിക്കലും മാപ്പുനൽകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹൈകോടതി തള്ളിക്കളഞ്ഞ കേസാണ്​ ​മോദി രാജീവ്​ ഗാന്ധിക്കെതിരെ ഉന്നയിച്ചതെന്ന്​​ മുൻ ധനമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി. ചിദംബരം കുറ്റപ്പെടുത്തി. എന്നാൽ, മോദിയെ ന്യായീകരിച്ച്​ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്​റ്റ്​ലിയും പ്രകാശ്​ ജാവ്​ദേക്കറും രംഗത്തുവന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhirajeev gandhimalayalam newsLok Sabha Electon 2019Rahul Gandhi
News Summary - PM Has Insanity, Priyanka - India News
Next Story