പി.എം കിസാൻ പദ്ധതി: യോഗ്യതയില്ലാത്തവർക്ക് അനുവദിച്ചത് 2,589 കോടി
text_fieldsന്യൂഡൽഹി: പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) പദ്ധതിയിലൂടെ അനർഹരായവർക്ക് അനുവദിച്ചത് 2,589 കോടി രൂപ. 2018ൽ കർഷകരെ സഹായിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി ഒരിക്കലും തെറ്റായ കൈകളിൽ എത്തില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു നൽകുമ്പോഴാണ് യോഗ്യതയില്ലാത്തവർ കോടികൾ കൈക്കലാക്കിയത്. മനുഷ്യാവകാശ പ്രവർത്തകനായ അവിനന്ദൻ ജനക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
ആകെ 11.7 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇതിൽ 58.08 ലക്ഷം പേരാണ് അനർഹർ. ഇതിൽ തന്നെ 24 ശതമാനം പേർ ആദായ നികുതി ഒടുക്കുന്നവരാണ്. ഉത്തർ പ്രദേശിൽ നിന്നുള്ളവരാണ് അനർഹരുടെ പട്ടികയിൽ ഏറേയും. യു.പിയിൽ നിന്നുള്ള 14.9 ലക്ഷം അനർഹർ ചേർന്ന് 98 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്. അസമിൽ നിന്നുള്ള 13.35 ലക്ഷം പേർ ചേർന്ന് 768.3 കോടി കൈപ്പറ്റിയതായും ആർ.ടി.ഐ രേഖകൾ വ്യക്തമാക്കുന്നു. 13.73 ലക്ഷം ആദായ നികുതി ദായകർ ചേർന്ന് 1,067 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്. കർണാടകയിൽ 2.4 ലക്ഷം പേരും മധ്യപ്രദേശിൽ 2.3 ലക്ഷം പേരും 8.3 ലക്ഷം പേരും പദ്ധതിക്ക് അനർഹരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.