അസാധ്യമായത് സാധ്യമാകുന്നു...; ചാന്ദ്ര ദൗത്യത്തിലെ വനിത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാൻ -മൂന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിൽ നിരവധി വനിത ശാസ്ത്രജ്ഞരും എൻജിനീയർമാരും നേരിട്ട് പങ്കാളികളായതായും മോദി പറഞ്ഞു. മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രാജ്യത്തിന്റെ പെൺമക്കൾ തീവ്ര ഉത്കർഷേച്ഛ നിറഞ്ഞവരാകുമ്പോൾ, ആ രാജ്യം വികസിക്കുന്നതിൽനിന്ന് ആർക്കാണ് തടയാൻ കഴിയുക. പുതിയ ഇന്ത്യയുടെ ഉത്സാഹത്തിന്‍റെ അടയാളമായി ചന്ദ്രയാൻ ദൗത്യം മാറിയിരിക്കുന്നു. ഏത് സാഹചര്യങ്ങളിലും വിജയം നേടാനുള്ള കഴിവ് ഇന്നത്തെ ഇന്ത്യക്കുണ്ട്. ഈ ദൗത്യത്തിലെ ഒരുവശം മാത്രമാണ് നിങ്ങളോട് എനിക്ക് ചർച്ച ചെയ്യാനുള്ളത്. സ്ത്രീ ശക്തിയുടെ കഴിവ് കൂടി ചേരുമ്പോൾ അസാധ്യമായത് സാധ്യമാകും’ -പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജി20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത് മുതൽ അത് കൂടുതൽ വിശാല ഫോറമായി മാറി. ജി20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് ഇന്ത്യ ഒരുങ്ങിയെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ഡിസംബറിലാണ് ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ നവംബർ 15, 16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന സമ്മേളനത്തിനു പിന്നാലെയാണ് ഇന്ത്യക്ക് ജി20 അധ്യക്ഷ സ്ഥാനം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.