ഇന്ത്യയെ പ്രകോപിപ്പിച്ചാൽ ചുട്ടമറുപടി -മോദി
text_fieldsന്യൂഡൽഹി: മറ്റുള്ളവരെ മനസ്സിലാക്കുകയും മനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ഇന്ത്യയെ പ്രകോപിപ്പിച്ചാൽ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപാവലി ദിനത്തിൽ രാജസ്ഥാൻ അതിർത്തിയിലെ ലോംെഗവാലയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അതിർത്തി വിപുലീകരണ ശക്തിയുടെ ശല്യം ലോകം മനസ്സിലാക്കിയിരിക്കുന്നു. 18ാം നൂറ്റാണ്ടിലെ മാനസികാവസ്ഥയിലാണ് ആ ശക്തിയെന്നും ൈചനയെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ നമ്മുടെ സൈനികർക്ക് എല്ലാ അവകാശവുമുണ്ട്. അതു തടയാൻ ഒരു ശക്തിക്കും സാധ്യമല്ല. അതിൽ നാം ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് േലാകത്തിന് അറിയാമെന്നും മോദി വ്യക്തമാക്കി.
2014 മുതൽ സൈനികരോടൊപ്പമാണ് താൻ ദീപാവലി ആഘോഷിക്കാറുള്ളതെന്നും അേദ്ദഹം പറഞ്ഞു . 1971ലെ പാക് യുദ്ധം നയിച്ച ബ്രിഗേഡിയർ കുൽദീപ് സിങ്ങിന് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.