പ്രധാനമന്ത്രി പണം കൊള്ളയടിക്കുന്നു -മമത
text_fieldsന്യൂഡൽഹി: ഏകാധിപതി ഉണ്ടാക്കിയ ദുരന്തമാണ് നോട്ട് പിൻവലിക്കൽ തീരുമാനമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇത് ഇരുണ്ട കാലഘട്ടമാണെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്തായിരുന്നു ഇതിന് പിന്നിലുള്ള ഹിഡൻ അജണ്ട. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ അനുയായികളുമാണ് ഈ നടപടിയുടെ ഗുണഭോക്താക്കളെന്നും മമത തുറന്നടിച്ചു.
ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത കാര്യമാണ് നരേന്ദ്ര മോദി ചെയ്തത്. ഇത് പൊതുജനങ്ങളുടെ പണമാണ്. എന്നാൽ പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ പണമാണെന്ന രീതിയിലാണ് അഭിനയിക്കുന്നത്. നികുതി നൽകുന്നവരുടെ പണമാണ് ഇപ്പോൾ പിടിച്ചെടുത്തത്. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കൂടിയാലോചിച്ചിരുന്നോവെന്നും അവർ ചോദിച്ചു.
പ്രധാനമന്ത്രി ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ അവരുടെ പണം കൊള്ളയടിക്കുകയാണ്. മോദിയുടെ കീഴിലുള്ള സർക്കാർ അവതാളത്തിലാണ്. പണം പിൻവലിക്കൽ തീരുമാനത്തെ കുറിച്ച് ആർ.ബി.ഐ ഗവർണർ അടക്കം എല്ലാവരും മൗനത്തിലാണ്. എല്ലാകാര്യങ്ങളും രഹസ്യമായാണ് പ്രധാനമന്ത്രി നടപ്പാക്കുന്നത്. ഭരണാഘടനാ പദവിയിലാണ് ഇരിക്കുന്നതെന്ന കാര്യമെങ്കിലും അദ്ദേഹം മനസിലാക്കണമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.