ഇംറാൻ ഖാൻ പറഞ്ഞത് യുദ്ധത്തെ കുറിച്ച്; മോദി സമാധാനത്തെ കുറിച്ചും -ഗംഭീർ
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ നടത്തിയ യുദ്ധ ഭീഷണി പരാമർശത്തിനെതിരെ മുൻ ഇന് ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ഇംറാൻ ഖാെൻറ പ്രസംഗത്തേയും ഇന്ത്യൻ പ്രധാനമന്ത്രി നരേ രന്ദമോദിയുടെ പ്രസംഗത്തേയും താരതമ്യം ചെയ്തായിരുന്നു വിമർശനം. നരേന്ദ്രമോദി ഐക്യത്തേയും സമാധാനത്തേയും കുറിച്ചും ഇന്ത്യയുടെ സ്വപ്ന പദ്ധതികളേയും സാമൂഹ്യ ക്ഷേമ പരിപാടികളേയും കുറിച്ചുമാണ് സംസാരിച്ചതെന്ന് ഗംഭീർ പറഞ്ഞു.
ഓരോരുത്തർക്കും 15 മിനുട്ട് സമയമായിരുന്നു അനുവദിച്ചത്. ഇൗ സമയത്തിൽ ഒരാൾ എന്തു ചെയ്യുന്നുവെന്നത് അയാളുടെ സ്വഭാവത്തെയും ധിഷണയേയുമാണ് കാണിക്കുന്നത്. നരേന്ദ്രമോദി സമാധാനത്തേയും വികസനത്തേയും കുറിച്ച് സംസാരിക്കാനായി ഇൗ സമയം തെരഞ്ഞെടുത്തപ്പോൾ പാക് സൈന്യത്തിെൻറ പാവ, ആണവ യുദ്ധത്തെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. കശ്മീരിൽ സമാധാനം കൊണ്ടുവരുമെന്ന് അവകാശവാദം ഉന്നയിച്ച അതേ മനുഷ്യനാണിയാളെന്നും ഗംഭീർ ഇംറാൻ ഖാനെ പരിഹസിച്ചു.
ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പാകിസ്താനേക്കാൾ ഏഴ് ഇരട്ടി വലിപ്പമുള്ള ഇന്ത്യക്കെതിരെ ആണവരാജ്യമായ പാകിസ്താന് മറ്റ് മാർഗങ്ങളുണ്ടായേക്കില്ലെന്നും താൻ പോരാടുമെന്നും ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇംറാൻ ഖാൻ ഭീഷണിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.