മോദി കോവിഡിന്‍റെ 'സൂപ്പർ സ്‌പ്രെഡർ'; രൂക്ഷ വിമർശനവുമായി ഐ.എം.എ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഡോക്ടർമാരുടെ ദേശീയ സംഘടനയായ െഎ.എം.എയുടെ വൈസ് പ്രസിഡന്‍റ് ഡോ. നവജ്യോത് ദാഹിയ. 'മോദി കോവിഡ് സൂപ്പർ സ്‌പ്രെഡർ' ആണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) നേതാവ് കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം ശക്തിപ്രാപിച്ച വേളയിലാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികൾ നടത്തിയത്. "ഒരുവശത്ത് കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് ജനങ്ങളെ േബാധവത്കരിക്കാൻ ആരോഗ്യപ്രവർത്തകർ കഠിനാധ്വാനം ചെയ്യുേമ്പാൾ, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കൂറ്റൻ രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി മോദി" ഡോ. ദാഹിയ 'ദി ട്രിബ്യൂണി'ന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് റാലികളും ഹരിദ്വാറിലെ കുംഭമേളയും കോവിഡ് ഭീതിക്കിടയിലും മുടക്കമില്ലാതെ തുടർന്നു. ഇത് രാജ്യവ്യാപകമായി രോഗം കുതിച്ചുയരാൻ ഇടയാക്കി. മരണ നിരക്കും ഉയരാനും ചികിത്സ കിട്ടാതെ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് രോഗികൾ അലയാനും ഇതിടയാക്കി.
'ഓക്‌സിജൻ ലഭിക്കാത്തതാണ് പല രോഗികളുടെയും മരണകാരണം. ഒക്‌സിജൻ ഉത്പാദനത്തിനുള്ള പദ്ധതികൾ അനുമതി കാത്ത് സർക്കാറിന്‍റെ മുന്നിൽ കെട്ടിക്കിടക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഒട്ടും ജാഗ്രത കാണിച്ചിട്ടില്ല' -അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ നഗരങ്ങളിലും ആശുപത്രികൾക്ക് പുറത്ത് കാത്തുകിടക്കുന്ന ആംബുലൻസുകളും ശ്മശാനങ്ങളിൽ കുന്നുകൂടുന്ന മൃതദേഹങ്ങളും രാജ്യം അകപ്പെട്ട പ്രതിസന്ധിയുടെ വ്യക്തമായ ചിത്രമാണെന്ന് ഡോ. ദാഹിയ പറഞ്ഞു.
അതിനിടെ, കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ രോഗ ലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കിയാൽ മതിയെന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) തീരുമാനത്തിനെതിരെയും െഎ.എം.എ രംഗത്തെത്തി. മനുഷ്യത്വ വിരുദ്ധമായ നിലപാടാണിതെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർക്ക് െഎ.എം.എ കത്ത് നൽകി.
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും അവർ വൈറസ് വാഹകരാകാൻ സാധ്യതയുണ്ടെന്നും അവരിലൂടെ മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നും െഎ.എം.എ കത്തിൽ ചൂണ്ടികാട്ടി.
രോഗ ലക്ഷണമുള്ള ആരോഗ്യ പ്രവർത്തകർ മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും പോസിറ്റീവായവർ മാത്രം ക്വറൻറീനിൽ പോയാൽ മതിയെന്നമുള്ള ഉത്തരവ് മനുഷ്യത്വവിരുദ്ധമാണെന്നും െഎ.എം.എ ചൂണ്ടികാട്ടി. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് ചെയ്യുന്ന അനീതിയാണിതെന്നും െഎ.എം.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.