Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് പോയിട്ടില്ല;...

കോവിഡ് പോയിട്ടില്ല; രൂപങ്ങൾ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു- പ്രധാനമന്ത്രി

text_fields
bookmark_border
കോവിഡ് പോയിട്ടില്ല; രൂപങ്ങൾ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു- പ്രധാനമന്ത്രി
cancel
Listen to this Article

ന്യൂഡൽഹി: കോവിഡ്​ മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന്​ അഭ്യർഥിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഇതുവരെ പോയിട്ടില്ലെന്നും അത് നിരന്തരം രൂപങ്ങൾ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഗുജറാത്ത്​ ജുനഗഡിലെ ഉമിയ മാതാ ക്ഷേത്രസ്ഥാപക ദിന ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെർച്വൽ പ്രസംഗത്തിൽ സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.

കോവിഡ്​ മഹാമാരി ഒരു വലിസന്ധിയായിരുന്നു. പ്രതിസന്ധി അവസാനിച്ചുവെന്ന് ഇതുവരെ പറയാൻ ആയിട്ടില്ല. എപ്പോഴും പരിണമിക്കുന്ന രോഗമാണിത്​. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ 185 കോടി ഡോസ്​ ​ നൽകി, ഇത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,054 പേര്‍ക്കാണ്​ പുതാതായി​ കോവിഡ്​ സ്ഥിരീകരിച്ചത്​. 0.25 ശതമാനമാണ്​ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 1,258 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,02,454 ആയി. 98.76 ശതമാനമാണ്​ രോഗമുക്തി നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCovid 19
News Summary - PM Modi about covid variants
Next Story