സൈനികരോടൊപ്പമുള്ള ദീപാവലി ആഘോഷം മറക്കാനാവാത്ത അനുഭവമെന്ന് മോദി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ രാജ്യത്തിന് മാത്രം സുരക്ഷയൊരുക്കുകയല്ല സൈനികർ ചെയ്യുന്നത്. യു.എന്നുമായി ബന്ധപ്പെട്ട് 18,000 ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്. വനിത സൈനികരും യു.എന്നിെൻറ സമാധാന ദൗത്യത്തിെൻറ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ഖാദി, ഹാൻഡ്ലൂം രാജ്യത്തെ ജനങ്ങളുടെ ജീവതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ഖാദിയുടെ ഉൽപന്നങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷം 90 ശതമാനത്തിെൻറ വർധനയുണ്ടായി. രാജ്യത്തെ രൂപപ്പെടുത്തുന്നതിൽ സർദാർ വല്ലഭായി പേട്ടൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
സിസ്റ്റർ നിവേദിതയുടെയും ഗുരുനാനാക്കിെൻറയും ആശയങ്ങളും ഇന്ത്യക്ക് പ്രചോദനമാണ്. മികച്ച കളിയിലൂടെ ഇന്ത്യയുടെ മനംകവർന്ന അണ്ടർ---^17 ടീമംഗങ്ങളെയും ഡെൻമാർക്ക് ഒാപ്പണിൽ കിരീടം നേടിയ കിഡംബി ശ്രീകാന്തിനെയും മോദി അഭിന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.