രാജസ്ഥാനിൽ വേദി പങ്കിട്ട് നരേന്ദ്ര മോദിയും അശോക് ഗെഹ്ലോട്ടും
text_fieldsജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും രാജസ്ഥാനിൽ വേദി പങ്കിട്ടു. നൂറ്റാണ്ട് പഴക്കമുള്ള മംഗാർ കൂട്ടക്കൊലയെ അനുസ്മരിക്കുന്ന വേദിയിലാണ് ഇരു നേതാക്കളും തങ്ങളുടെ അനുഭവങ്ങൾ കൈമാറിയത്. രാജസ്ഥാനിലെ മംഗാർ ധാമിനെ ദേശീയ സ്മാരകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
1913 നവംബർ 17ന് മംഗാർ ധാമിലെ ഭിൽ സമുദായത്തിലെ 1500-ലധികം ആളുകളെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു.
രാജസ്ഥാനിലെ മംഗാർ സംഭവവും പഞ്ചാബിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയും സമാന സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്പോൾ, അദ്ദേഹത്തിന് വലിയ ബഹുമതിയാണ് ലഭിക്കുന്നത്. ജനാധിപത്യം ആഴത്തിൽ വേരൂന്നിയ ഗാന്ധിയുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം.' ഗെഹ്ലോട്ട് പറഞ്ഞു.
നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരവും ആദിവാസി സമൂഹത്തിന്റെ പോരാട്ടം അംഗീകരിക്കപ്പെട്ടില്ല. ആദിവാസി സമൂഹം ഇല്ലാതെ ഇന്ത്യയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും പൂർണ്ണമാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഓരോ താളുകളും ഗോത്ര ധീരത നിറഞ്ഞതാണ്. മംഗാർ ധാം ആ ത്യാഗത്തിന്റെ പ്രതീകമാണ്. അവർ ചെയ്ത ത്യാഗങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും മംഗാർ പൈതൃക സ്മാരകമാണ്. പരിചയ സമ്പന്നരായ കോൺഗ്രസ് നേതാവിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. ഞാനും അശോക് ജിയും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വേദിയിൽ ഇരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. മോദി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വേദിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.