സ്വാതന്ത്ര്യദിന പ്രസംഗം: ജനങ്ങളിൽ നിന്ന് ആശയങ്ങൾ തേടി മോദി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും ആശയങ്ങളും ജനങ്ങളോട് പങ്കുവെക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 15ന് 72ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജനങ്ങളോടു സംവദിക്കേണ്ട വിഷയങ്ങൾ പ്രധാനമന്ത്രിയുടെ MyGov Appലൂടെ പങ്കുവെക്കണമെന്നാണ് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ആഗസ്റ്റ് 15ലെ തെൻറ പ്രസംഗത്തിൽ എന്ത് പറയണമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്. ആശയം നരേന്ദ്രമോദി ആപ്പിലൂടെ പങ്കുവെക്കൂ. വരുന്ന ദിവസങ്ങളിൽ ഫലവത്തായ വിവരങ്ങൾ കാത്തിരിക്കുന്നു’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലേക്കും മോദി ആശയങ്ങൾ ക്ഷണിച്ചിരുന്നു. തെൻറ സ്വാതന്ത്ര്യദിന പ്രസംഗം 125 കോടി ഇന്ത്യക്കാരുടെ ശബ്ദമായിരിക്കണമെന്നും ഇതിലേക്കായി പൊതുജനങ്ങളുടെ അഭിപ്രായം പങ്കുവെക്കണമെന്നുമായിരുന്നു അന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്.
What are your thoughts and ideas for my 15th August speech?
— Narendra Modi (@narendramodi) July 31, 2018
Share them with me on a specially created forum on the Narendra Modi App.
You can also share them on MyGov. https://t.co/BJMCEeisne
I look forward to receiving your fruitful inputs in the coming days.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.