രാമക്ഷേത്രം: ബി.ജെ.പി വാക്കുപാലിച്ചു; വിമർശിച്ചവർ പ്രശംസിക്കാൻ നിർബന്ധിതരായി -മോദി
text_fieldsപട്ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും രാമക്ഷേത്ര വിഷയമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിൽ രാമക്ഷേത്രം ഉയരും. രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിെൻറ തീയതി ചോദിച്ചവർ ഇപ്പോൾ ഞങ്ങളെ പ്രശംസിക്കാൻ നിർബന്ധിതരായി. വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് എൻ.ഡി.എയുടേയും ബി.ജെ.പിയുടേയും രീതിയെന്ന് ഇപ്പോൾ മനസിലായതായും മോദി പറഞ്ഞു. ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദർഭംഗയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ കാട്ടുനിയമം നടപ്പിലാക്കുകയും സംസ്ഥാനത്തെ കൊള്ളയടിക്കുകയും ചെയ്തവരെ ഒരിക്കൽ കൂടി തോൽപിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നത്. കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ബിഹാറിലെ റോഡ് ശൃഖല മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയുണ്ടായിരുന്നവർക്ക് റോഡ് നിർമാണ പദ്ധതികൾ പൂർത്തിയാക്കുന്നതിലായിരുന്നില്ല താൽപര്യം. അതിൽ നിന്നും എങ്ങനെ കമ്മീഷൻ വാങ്ങാമെന്നായിരുന്നു അവർ ചിന്തിച്ചത്. വിമാനത്താവളത്തിലൂടെ ദർഭംഗയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.