സാർക് ഉച്ചകോടി: മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താൻ
text_fieldsന്യൂഡൽഹി: സാർക് ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇസ്ലാമാബാദിൽ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുചുവട് മുന്നോട്ടുവന്നാല്‍ പാകിസ്താന്‍ രണ്ടുചുവട് മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ അധികാരമേറ്റയുടൻ നടത്തിയ പ്രസംഗം വിദേശകാര്യ വക്താവ് ഒാർമിപ്പിച്ചു.
ജമ്മു-കശ്മീരിലെ ഉറി സൈനികത്താവളത്തിനു നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് 2016ൽ പാകിസ്താനിൽ നടക്കാനിരുന്ന സാർക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. തുടർന്ന് അഫ്ഗാനിസ്താൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിച്ചു. 2014ല്‍ നേപ്പാൾ സാര്‍ക് ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.