ബൈഡനെയും ഋഷി സുനകിനെയും പിന്നിലാക്കി മോദി ജനകീയനായ ലോകനേതാവ്
text_fieldsന്യൂഡൽഹി: പുതിയൊരു സർവേയിൽ യു.എസിലെയും ബ്രിട്ടനിലെയും രാഷ്ട്രത്തലവൻമാരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 78ശതമാനമാണ് മോദിയുടെ അംഗീകാര നിരക്ക്. പൊളിറ്റിക്കൽ ആൻഡ് ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൽട്ട് ആണ് ഏറ്റവും ജനപ്രീതിയുള്ള ലോകനേതാക്കളുടെ പട്ടിക പുറത്തുവിട്ടത്.
22 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കൻ പ്രസിഡന്റ് ആന്ധ്രസ് മാനുവൽ ലോപസ് ഒബ്രദോർ, സ്വിസ് പ്രസിഡന്റ് അലെയ്ൻ ബെർസറ്റ് എന്നിവരും ജനപ്രീതിയുടെ കാര്യത്തിൽ മോദിയുടെ തൊട്ടുപിന്നിലുണ്ട്. 2023 ജനുവരി 26നും 31നും ഇടയിലെ വിവരങ്ങൾ ശേഖരിച്ചാണ് പട്ടിക തയാറാക്കിയത്.
ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് പട്ടികയിൽ അഞ്ചാംസ്ഥാനത്തുള്ളത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളിൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പത്താംസ്ഥാനത്താണ്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പതിനൊന്നാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.