ബിപിൻ റാവത്തിൻെറ നിയമനം: സുപ്രധാനവും സമഗ്രവുമായ പരിഷ്കരണം -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സൈനിക കാര്യങ്ങൾക്കുള്ള വകുപ്പിൻെറ രൂപീകരണവും സംയുക്ത സൈനിക മേധാവിയെ നിയമിച്ചതും പ്രതിരോധ രംഗത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്ന സുപ്രധാനവും സമഗ്രവുമായ ഒരു പരിഷ്കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“2019 ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്ന് ഇന്ത്യക്ക് ഒരു പ്രതിരോധ മേധാവിയുണ്ടാകുമെന്ന് ഞാൻ പ്രഖ്യാപിച്ചു. നമ്മുടെ സേനയെ നവീകരിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം ആ സ്ഥാനത്തിനുണ്ട്. 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഇത് പ്രതിഫലിപ്പിക്കും- മോദി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
“പുതുവർഷവും പുതിയ ദശകവും ആരംഭിക്കുമ്പോൾ ഇന്ത്യക്ക് ആദ്യത്തെ പ്രതിരോധ മേധാവിയായി ജനറൽ ബിപിൻ റാവത്തിൽ ലഭിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ ഉത്തരവാദിത്തത്തിന് ആശംസകളും നേരുന്നു. വളരെ തീക്ഷ്ണതയോടെ ഇന്ത്യയെ സേവിച്ച മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം- മൂന്നാമത്തെ ട്വീറ്റിൽ മോദി പറഞ്ഞു.
“ആദ്യത്തെ സംയുക്ത സൈനിക മേധാവി ചുമതലയേൽക്കുമ്പോൾ നമ്മുടെ രാജ്യത്തിനായി ജീവൻ സമർപ്പിച്ച എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കുന്നു. കാർഗിലിൽ പോരാടിയ ധീരരായ ഉദ്യോഗസ്ഥരെ ഓർക്കുന്നു. കാർഗിൽ യുദ്ധ ശേഷം നമ്മുടെ സൈന്യത്തെ പരിഷ്കരിക്കുന്നതിനെക്കുറിച്ച് നിരവധി ചർച്ചകൾ ആരംഭിച്ചു. അതാണ് ഇന്നത്തെ ചരിത്രപരമായ തീരുമാനത്തിലേക്ക് നയിച്ചത് -മോദി ട്വിറ്ററിൽ വ്യക്തമാക്കി. സംയുക്ത സൈനിക മേധാവിയായി ഇന്ന് ബിപിൻ റാവത്ത് ചുമതലയേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.