മോദി ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ച ദിവസം തന്നെ സഹകരണം ആവശ്യപ്പെട്ട് അമിത് ഷാ കത്തെഴുതി; എന്തൊരു ഐക്യമാണിത് -ബി.ജെ.പിയെ പരിഹസിച്ച് ഖാർഗെ
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്നും എന്നാൽ ഇതിന് പ്രതിപക്ഷ പാർട്ടികളുടെ സഹകരണം വേണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളെ തീവ്രവാദ സംഘത്തോട് താരതമ്യം ചെയ്ത അതേ ദിവസമാണ് പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി കത്തയക്കുന്നത്.
വർഷങ്ങളായി സർക്കാരും പ്രതിപക്ഷവും തമ്മിൽ നല്ലൊരു വിടവ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്ന് സർക്കാരിലും അതുപോലെ ഒരു വിടവ് ഞങ്ങൾ കാണുന്നു.''-ഖാർഗെ പറഞ്ഞു.
''മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വെറുമൊരു പ്രസ്താവനയല്ല, ആ വിഷയത്തിൽ വിശദമായ ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ തയാറാണ്. എന്നാൽ എല്ലാ പാർട്ടികളുടെയും സഹകരണത്തോടു കൂടി മാത്രമേ ഇത്തരമൊരു ചർച്ച സാധ്യമാകൂ. കോൺഗ്രസ് അധ്യക്ഷൻ വഴി എല്ലാ പാർട്ടികളും അതിനായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.''-എന്നാണ് അമിത് ഷാ കത്തിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.