Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷമേഖലയിൽ മധുരം...

സംഘർഷമേഖലയിൽ മധുരം വിളമ്പി സൈനികർക്കൊപ്പം മോദിയുടെ ദീപാവലി

text_fields
bookmark_border
pm-modi-soldiers-gurez-twitter
cancel

ശ്രീനഗർ: നുഴഞ്ഞുകയറ്റവും ഭീകരാക്രമണവുംമൂലം കലുഷിതമായ ജമ്മു കശ്​മീർ അതിർത്തിയിലെ ഗുരെസ്​ താഴ്​വരയിൽ സൈനികർക്ക്​ മധുരം വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം. ​പാക്​ അധിനിവേശ കശ്​മീരി​​െൻറ വിളിപ്പാടകലെയുള്ള പ്രദേശത്ത്​ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ്​ വ്യാഴാഴ്​ച രാവിലെ മോദി എത്തിയത്​. അതിർത്തി രക്ഷാസേനയിലെയും കരസേനയിലെയും സൈനികർക്കൊപ്പം രണ്ടുമണിക്കൂർ അദ്ദേഹം ചെലവഴിച്ചു.

സൈനികർ ത​​െൻറ കുടുംബമാണെന്ന്​ അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനുള്ള ആഗ്രഹമാണ്​ ​തന്നെ ഇവിടെയെത്തിച്ചതെന്നും സൈനികർക്കൊപ്പം ചെലവഴിച്ച സമയം തനിക്ക്​ നവേ​ാന്മേഷം പകർന്നുവെന്നും സന്ദർശനത്തിനുശേഷം മോദി ട്വീറ്റ്​ ചെയ്​തു. ‘‘ഇത്തരം ആഘോഷാവസരത്തിൽ അതിർത്തി സംരക്ഷിക്കുന്ന ധീരജവാന്മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന്​ പൗരന്മാരിൽ കൂടുതൽ ഉൗർജവും ​പുതുപ്രതീക്ഷയും നിറക്കും’’- ക്യാമ്പിലെ സന്ദർശക പുസ്​തകത്തിൽ മോദി കുറിച്ചു. സൈന്യത്തി​​െൻറ ക്ഷേമപദ്ധതികൾ മെച്ച​െപ്പട്ട രീതിയിൽ നടപ്പാക്കുമെന്ന്​ അദ്ദേഹം സൈനികർക്ക്​ ഉറപ്പുനൽകി.

കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ‘ഒരു റാങ്ക്​ ഒരു പെൻഷൻ’ നടപ്പാക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. സ്വാതന്ത്ര്യത്തി​​െൻറ 75ാം വാർഷികം ആഘോഷിക്കുന്ന 2022ലേക്ക്​ പുതിയ പ്രതിജ്​ഞയെടുക്കാൻ ഒാരോ പൗരനും സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ പ്രതികൂല സാഹചര്യം നേരിടാൻ സൈനികർ യോഗ പരിശീലിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. സൈനികസേവനത്തിനുശേഷം നാട്ടി​ൽ യോഗാധ്യാപകരായി കഴിയാമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സൈനികർക്ക്​ ​ മധുരപലഹാരങ്ങൾ വിതരണം ചെയ്​തു.​ കരസേനമേധാവി ജനറൽ ബിപിൻ റാവത്തും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.  

തുടർച്ചയായി നാലാമത്തെ വർഷമാണ്​ മോദി അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്​. 2014ലാണ്​ ദീപാവലിക്ക്​ മോദി ആദ്യം കശ്​മീരിലെത്തിയത്​. സിയാച്ചിൻ സന്ദർശിച്ച അദ്ദേഹം ജമ്മു^കശ്​മീരിന്​ 570 കോടി രൂപയുടെ പ​ാക്കേജും പ്രഖ്യാപിച്ചു. 2015ൽ പഞ്ചാബിലെ അതിർത്തിയിലും കഴിഞ്ഞവർഷം ഹിമാചൽപ്രദേശ്​ അതിർത്തിയിലുമാണ്​ മോദി ദീപാവലി ആഘോഷിച്ചത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modidiwalimalayalam newsGurez
News Summary - PM Modi Celebrates Diwali With Soldiers In Gurez, Jammu and Kashmir–India news
Next Story