സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര മന്ത്രിസഭാ യോഗം
text_fieldsന്യൂഡൽഹി: പാക് കസ്റ്റഡിയിലുള്ള പൈലറ്റ് അഭിനന്ദെൻറ മോചനം സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുന്നതിനിടെ കേ ന്ദ്രസർക്കാറിെൻറ അടിയന്തര മന്ത്രിസഭാ യോഗം വ്യാഴാഴ്ച നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മന്ത്രിസഭാ യോഗം നടക്കുക. പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തും. ഇതിന് ശേഷം സുരക്ഷ വിലയിരുത്തുന്നതിനായുള്ള കാബിറ്റ് കമ്മിറ്റിയുമായും പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.
അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ഫോണിലുടെ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജെയ്ശെ തലവൻ മസൂദ് അസ്ഹറിനെതിരായ നടപടികൾക്ക് അമേരിക്കയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കിയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസവും ഇന്ത്യ-പാകിസ്താൻ പ്രശ്നം ചർച്ച ചെയ്യാനായി യോഗങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ അജിത് ഡോവലുമായി കൂടികാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.