പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന്‍റെ രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എല്ലാ മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും.
രണ്ടാംഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് വാക്സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടൊപ്പം 50 വയസിന് മുകളിൽ പ്രായമുള്ള എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും വാക്സിൻ നൽകും.
രാജ്യത്ത് ജനുവരി 16നാണ് വാക്സിൻ വിതരണം ആരംഭിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പോരാളികൾ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.