പണത്തിന് മുകളിൽ അടയിരിക്കുന്ന പാമ്പ്; ഊർജിത് പട്ടേലിനെ മോദി പാമ്പിനോട് ഉപമിച്ചതായി വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പാമ്പിനോട് ഉപമിച്ചതായി വെളിപ്പെടുത്തൽ. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'വി ഓൾസോ മേക്ക് പോളിസി' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. പണത്തിന് മുകളിൽ അടയിരിക്കുന്ന പാമ്പ് എന്നാണ് എന്നാണ് ഊർജിത് പട്ടേലിനെ മോദി ഉപമിച്ചതെന്നാണ് എന്നാണ് പുസ്തകത്തിൽ പറയുന്നത്. 2018ലാണ് കേന്ദ്രസർക്കാരും ഊർജിത് പട്ടേലും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ദേശസാൽകൃത ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നീക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ഊർജിത് പട്ടേൽ സർക്കാരിനെ വിമർശിക്കുക കൂടി ചെയ്തതതോടെ അകൽച്ച വർധിച്ചു. ഈ നിയന്ത്രണമില്ലാത്തത് മൂലമാണ് പൊതുമേഖല ബാങ്കുകളിൽ റിസർവ് ബാങ്കിന് നിയന്ത്രണാധികാരമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള കടപത്രവുമായി ബന്ധപ്പെട്ട് ഊർജിത് പട്ടേൽ കടുംപിടിത്തം തുടർന്നത് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പുസ്തകത്തിലുണ്ട്. റിസർവ് ബാങ്കിന് മാത്രമേ കടപത്രം നൽകാൻ അധികാരമുള്ളൂ എന്നായിരുന്നു ഊർജിത് പട്ടേലിന്റെ നയം. 2018 ജൂണിൽ ഉർജിത് പട്ടേൽ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയർത്തി. മൂന്നു മാസത്തിനു ശേഷം റിപ്പോ നിരക്ക് വീണ്ടും 25 ശതമാനം വർധിപ്പിച്ചു. തുടർന്ന്, കോടിക്കണക്കിനു രൂപയുടെ അധിക മൂലധനം ബാങ്കുകളിൽ നിക്ഷേപിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടായി.
അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിക്കും ഊർജിതിന്റെ നയങ്ങളിൽ എതിർപ്പുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഊർജിത് പട്ടേലിന്റെ നയങ്ങളെ അപ്രായോഗികമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ആശയവിനിമയം ഇല്ലാതായി. പി.എം.ഒയിലെ അന്നത്തെ അഡിഷനൽ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വഴിയായിരുന്നു ഇരുവരും ആശയ വിനിമയം നടത്തിയിരുന്നത്. എൽ.ടി.സി.ജി നികുതി പിൻവലിക്കാൻ നിർദേശം നൽകിയ സമയത്താണ് മോദി ഊർജിത് പട്ടേലിനെ പണത്തിന് മുകളിൽ ഇരിക്കുന്ന പാമ്പ് എന്ന് വിശേഷിപ്പിച്ചതത്രെ. 2018 ഡിസംബറിൽ ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.