മാന്ദ്യം പെരുപ്പിച്ചു കാട്ടുന്നു –മോദി
text_fieldsന്യൂഡൽഹി: മൂന്നു മാസത്തെ കണക്കെടുപ്പിൽ സാമ്പത്തിക വളർച്ച ഇടിഞ്ഞതിെൻറ പേരിൽ മാന്ദ്യം പെരുപ്പിച്ചു കാട്ടുന്നത് ദോഷൈകദൃക്കുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറേകാട്ടുപോയ വളർച്ച വീണ്ടും പഴയപടിയാക്കുന്നതിന് സർക്കാർ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏതിലും കുറ്റം പറഞ്ഞു പിടിപ്പിക്കാതെ ഉറക്കംവരാത്ത ചിലരുണ്ട്. അവരെ തിരിച്ചറിയണം. നോട്ടുനിരോധനം യഥാർഥത്തിൽ വൻവിജയമായിരുന്നു. ജി.എസ്.ടി നടപ്പാക്കുന്നതിൽ ചില പ്രയാസങ്ങളുണ്ട്. അത് പരിഹരിക്കാൻ പാകത്തിൽ മാറ്റങ്ങൾക്ക് സർക്കാർ തയാറാണ്. പരിഷ്കരണ നടപടികൾ മാറ്റമില്ലാതെ മുന്നോട്ടുകൊണ്ടുപോകും -ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് സുവർണ ജൂബിലി വർഷാഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷം ജൂൺ വരെയുള്ള ആദ്യ മൂന്നു മാസങ്ങളിൽ വളർച്ച ഇടിഞ്ഞ് 5.7 ശതമാനത്തിലെത്തി. ഇതാദ്യമല്ല ഇത്രത്തോളം വളർച്ചനിരക്ക് താഴേക്കു പോകുന്നത്. യു.പി.എ ഭരിച്ച കാലത്ത് എട്ടു തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അന്ന് നാണ്യപ്പെരുപ്പവും ധനക്കമ്മിയും പെരുകി. മൊത്ത ആഭ്യന്തര ഉൽപാദന നിരക്കിനേക്കാൾ നാണ്യപ്പെരുപ്പ തോത് കൂടുതലായിട്ടുണ്ട്.
ഇൗ സർക്കാറിെൻറ മൂന്നര വർഷത്തിനിടയിൽ ഇതാദ്യമായാണ് വളർച്ചനിരക്ക് ഇത്രത്തോളം ഇടിയുന്നത്. മൂന്നു വർഷം ശരാശരി ഏഴര ശതമാനമായി വളർച്ചത്തോത് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. മുൻ സർക്കാറിെൻറ കാലത്ത് ഇരട്ടയക്കത്തിലെത്തിയ നാണ്യപ്പെരുപ്പം ഇപ്പോൾ മൂന്നു ശതമാനവും പെരുകിയ ധനക്കമ്മി മൂന്നര ശതമാനവും മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.