അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ മോദി; ‘ഫെറ്റോ’യുടെ ഭീകരതക്കെതിരെ ഉർദുഗാൻ VIDEO
text_fieldsന്യൂഡൽഹി: 2020ഒാടെ ഇന്ത്യക്കും തുർക്കിക്കുമിടയിലെ വ്യാപാരം 10 ബില്യൺ ഡോളറാക്കാൻ ധാരണ. ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചും സഹകരണത്തിെൻറ നാല് കരാറുകൾ ഒപ്പുവെച്ചും രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മടങ്ങി.
ഉർദുഗാനൊപ്പമെത്തിയ 150ഒാളം വ്യവസായ പ്രമുഖരും ഇന്ത്യൻ വ്യവസായ പ്രമുഖരും ചേർന്ന് ഒരുക്കിയ ഇന്ത്യ-തുർക്കി ബിസിനസ് ഫോറത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉർദുഗാനും അഭിസംബോധന ചെയ്തശേഷമാണ് ഇരുനേതാക്കളും ൈഹദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ച നടത്തിയത്. തുടർന്ന് പ്രതിനിധിതല ചർച്ചയും ഉടമ്പടികളുടെ കൈമാറ്റവും നടന്നശേഷം ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തി.
അതിർത്തി കടന്നുള്ള ഭീകരത പ്രധാന വിഷയമായി നരേന്ദ്ര മോദി പറഞ്ഞപ്പോൾ ഇന്ത്യയിലടക്കം നെറ്റ്വർക്കുള്ള ഫത്ഹുല്ല ഗുലൻ ടെററിസ്റ്റ് ഒാർഗനൈസേഷൻ (ഫെറ്റോ) തുർക്കിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഉർദുഗാൻ പ്രകടിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 24ന് സുക്മയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തെ ഉർദുഗാൻ അപലപിച്ചു. ഭീകരതക്കെതിരായ പോരാട്ടം ഇരുരാജ്യങ്ങളുെടയും പ്രധാന ആശങ്കയാണെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
ലോകത്തെവിടെയും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടത്തിന് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കും. അന്തർദേശീയ ഭീകരതക്കെതിരായ സമഗ്ര കൺവെൻഷെൻറ ചർച്ചകൾ എത്രയും പെെട്ടന്ന് പൂർത്തിയാക്കണെമന്ന് ലോക രാജ്യങ്ങളോട് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദികളുടെ നീക്കം തടയണം. ഭീകരശൃംഖലകളെയും അവർക്ക് ധനസഹായം ചെയ്യുന്നവരെയും തകർക്കാൻ മുഴുവൻ രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കണം. ആണവ നിരായുധീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
രാഷ്ട്രപതി പ്രണബ് മുഖർജിയുമായുള്ള ഒൗദ്യോഗിക കൂടിക്കാഴ്ചക്കുശേഷം രാഷ്ട്രപതിഭവനിൽ ഉർദുഗാന് അത്താഴവിരുന്നും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.