ഡൽഹി മെട്രോ: പുതിയ പാത ഉദ്ഘാടനത്തിന് യോഗിക്ക് ക്ഷണം, കെജ്രിവാളിനില്ല
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയുടെ മജന്ത ലൈനിെൻറയും ഡ്രൈവറില്ലാ ട്രെയിനിെൻറയും ഉദ്ഘാടനത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണമില്ല. ക്രിസ്മസ്ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ് ഡൽഹി മുഖ്യമന്ത്രിയെ തഴഞ്ഞിരിക്കുന്നത്. അതേസമയം, ഉത്തർപ്രേദശ് മുഖ്യമന്ത്രി േയാഗി ആദിത്യനാഥിനെ ക്ഷണിച്ചിട്ടുമുണ്ട്.
ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയുള്ള 12 കിലോമീറ്റർ വരുന്ന അത്യാധുനിക സാേങ്കതികവിദ്യകൾ ഒരുക്കിയിട്ടുള്ള പാതയാണ് തിങ്കളാഴ്ച ഉച്ചക്ക് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. ഉദ്ഘാടനചടങ്ങിലേക്ക് കെജ്രിവാളിെന ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിെൻറ ഓഫിസും അറിയിച്ചു. സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് ഡല്‍ഹി സര്‍ക്കാറിെൻറ പ്രധാന കടമ, അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും എന്നാൽ, കെജ്രിവാളിെന ക്ഷണിക്കാത്തതിെൻറ കാരണം വ്യക്തമാക്കേണ്ടത് നഗരവികസന മന്ത്രാലയമാണെന്നും അദ്ദേഹത്തിെൻറ ഓഫിസ് വ്യക്തമാക്കി.
ഉത്തർപ്രദേശിെനയും ഡൽഹിെയയും ബന്ധിപ്പിക്കുന്നതാണ് ഇൗ പാത. ൈഡ്രവറില്ലാത്ത ട്രെയിന്‍ പുറമേ ജനങ്ങൾ പാളത്തിലേക്ക് വീഴാതിരിക്കാൻ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളും ഏറ്റവും നവീനമായ സിഗ്നലിങ് സംവിധാനവുമാണ് മജന്ത ലൈനിൽ ഡൽഹി മെട്രോ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.