സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; ‘ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’
text_fieldsന്യൂഡൽഹി: 78-ാം ജന്മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
“ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്.
സോണിയ ഗാന്ധി @ 78; ഇറ്റലിയിൽ നിന്നെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായി
ന്യൂഡൽഹി: ഇറ്റലിയിൽ നിന്നെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ന് 78ാം ജന്മദിനത്തിന്റെ നിറവ്. ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം സമാനകളില്ലാത്തതാണ്.
കേംബ്രിഡ്ജിൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിനിടെ നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ഇന്ത്യയുടെ മരുമകളാകുന്നത്. ജന്മദിനാഘോഷങ്ങൾ പാടില്ലെന്നാണ് നേതൃത്വത്തിന് സോണിയ നൽകിയ നിർദേശമെന്നറിയുന്നു.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുന്നു. ഇന്ദിരയുടെ പിൻഗാമിയായി രാജീവ് ഗാന്ധിയെ എത്തിയതോടെ സോണിയയും രാഷ്ട്രീയ വഴികളൂടെ ഭാഗമായി. എന്നാൽ, പരീക്ഷണങ്ങളുടെ തുടർച്ചയാണ് സോണിയയുടെ ജീവിതത്തിൽ പിന്നെ കണ്ടത്. ഏഴു വർഷത്തിനുശേഷം രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഇതോടെ, കോൺഗ്രസിന്റെ
നേതൃത്വം ഏറ്റെടുക്കാൻ ഏറെ സമ്മർദ്ദമുണ്ടായിട്ടും അവർ തയ്യാറായില്ല. എന്നാൽ, ആ പിടിവാശി തുടരാനായില്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1998ൽ പാർട്ടി അധ്യക്ഷയായി. 2004-ലും 2009-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിലും സോണിയ ഗാന്ധി നിർണായക സാന്നിധ്യമായി.
2007-ലും 2010-ലും 2013-ലും ഫോബ്‌സ് മാസികയുടെ പട്ടികയിൽ സോണിയ ഇടംതേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷ, നെഹ്രു കുടുംബത്തിലെ തലമുതിർന്ന അംഗം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണിന്ന് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയിൽ ഇന്നും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.