മോദി പോളിങ് ബൂത്തുകളിൽ കാമറ െവച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ബി.ജെ.പി എം.എൽ.എ
text_fieldsദാഹോദ് (ഗുജറാത്ത്): പാർട്ടി സ്ഥാനാർഥികൾക്ക് ആരൊക്കെയാണ് വോട്ടുചെയ്യാതിരിക്കുന്നത് എന്നറിയാൻ പ്രധ ാനമന്ത്രി നരേന്ദ്ര മോദി പോളിങ് ബൂത്തുകളിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ബി.ജെ.പി എം.എൽ.എ രമേശ് കട്ടാര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് കട്ടാരയുടെ വിവാദ പരാമർശം.
ഇത് സ മൂഹമാധ്യമങ്ങളിൽ ചർച്ചയായി. ദാഹോദ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ജസ്വന്ത്സിൻഹ് ഭാഭോറിനുവേണ്ടി നടന്ന റാലിക്കിടെയാണ് എം.എൽ.എ ഇങ്ങനെ പറഞ്ഞത്. സംഭവത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർ കട്ടാരക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലും ആധാർ കാർഡിലും എല്ലാവരുടെയും പടങ്ങളുണ്ട്. വോട്ട് കുറഞ്ഞാൽ ആരാണ് വോട്ട് ചെയ്യാതിരുന്നതെന്ന് മനസ്സിലാകും. എന്തെങ്കിലും തെറ്റായി ചെയ്താൽ മോദിക്ക് അവിടെയിരുന്ന് അത് മനസ്സിലാക്കാനാകും. നിങ്ങളുടെ ബൂത്തിൽ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാൽ, നിങ്ങളുടെ തൊഴിലിലും കുറവുണ്ടാകുമെന്നായിരുന്നു പ്രസംഗത്തിനിടെ കട്ടാര തട്ടിവിട്ടത്.
എന്നാൽ, തെൻറ പ്രസംഗം വളച്ചൊടിക്കുകയാണെന്ന് കട്ടാര പ്രതികരിച്ചു. ഗിരിവർഗ മേഖലയായതിനാൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് അേദ്ദഹം കൂട്ടിച്ചേർത്തു. 26 സീറ്റുകളുള്ള ഗുജറാത്തിൽ ഒറ്റഘട്ടമായി ഇൗ മാസം 23നാണ് വോെട്ടടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.