വരവറിയിച്ച് മോദി വാരാണസിയിൽ
text_fieldsവാരാണസി: വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്ര ി നരേന്ദ്ര മോദി റോഡ്ഷോ നടത്തി. മദൻമോഹൻ മാളവ്യയുടെ പ്രതിമയിൽ മോദി ഹാരാർപ്പണം ചെയ്ത ശേഷമാണ് റോ ഡ് ഷോ ആരംഭിച്ചത്. വാരാണസി മണ്ഡലത്തിെൻറ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോയ റോഡ്ഷോയെ വരവേൽക്കാൻ വൻ ജനാവലിയാണ് വാരാണസിയിൽ എത്തിയത്. ദശാശ്വമേത് ഘട്ടിൽ ഗംഗാ ആരതിയോടെയാണ് മോദി തെൻറ റോഡ്ഷോ അവസാനിപ്പിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സുഷമ സ്വരാജ്, പിയൂഷ് ഗോയൽ എന്നിവരെ അണിനിരത്തി പാർട്ടി തന്നോടൊപ്പം തന്നെയെന്ന് തെളിയിച്ച മോദി എൻ.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ശിവസേന മേധാവി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ലോക്ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാൻ എന്നിവരെ അണിനിരത്തി ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷത്തിന് മുന്നിൽ ഉത്തർപ്രദേശിൽ മുന്നണിയുടെ കെട്ടുറപ്പും കാണിച്ചുകൊടുത്തു. റോഡ്ഷോക്ക് മുമ്പായി പ്രധാനമന്ത്രി ബനാറസ് ഹിന്ദു സർവകലാശാല സന്ദർശിച്ചു.
വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി വാരാണസി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. റോഡ് ഷോയിലൂടെ തന്നെയാവും അദ്ദേഹത്തിൻെറ പത്രികാ സമർപ്പണവും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.