വീടുകളിൽ നിന്ന് മോദിയുടെ ചിത്രങ്ങൾ നീക്കണമെന്ന് കോടതി ഉത്തരവ്
text_fieldsഗ്വാളിയോര്‍: മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈകോടതി ഉത്തരവ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹരജിലാണ് കോടതി നടപടി.
നിലവിൽ ചിത്രങ്ങൾ പതിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്ന് അവ എടുത്തു മാറ്റാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്. ഡിസംബർ 20ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാറിന് നിർദേശം നൽകി.
സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പിന്‍റെ ഉത്തരവ്. പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളെ സ്വാധീനിക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.