മോദി സാങ്കൽപിക ശത്രുവുമായി യുദ്ധത്തിലാണ്: പി.ചിദംബരം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കൽപിക ശത്രുവുമായി യുദ്ധത്തിലാണെന്ന് പി.ചിദംബരം. കശ്മീരിന് സ്വയംഭരണം നൽകണമെന്ന തന്റെ പ്രസ്താവനയെ വിമർശിച്ച മോദിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്കോട്ടിൽ വെച്ച് നടന്ന സംവാദത്തിൽ താൻ അതേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഴുവൻ പ്രധാനമന്ത്രി വായിച്ചില്ല എന്നുറപ്പാണ്. തന്നെ വിമർശിക്കുന്നവർ താനെന്താണ് പറഞ്ഞതെന്ന് മുഴുവൻ വായിക്കണം, എന്നിട്ട് പറയണം എന്താണ് തെറ്റെന്ന്. ഒു പ്രേതമുണ്ടെന്ന് സങ്കൽപ്പിച്ച് അതിനെ ആക്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും പി.ചിദംബരം പരിഹസിച്ചു.
മിന്നലാക്രണത്തിലൂടെ എൻ.ഡി.എ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല എന്ന മോദിയുടെ വിമർശനത്തെയും ചിദംബരം തള്ളിക്കളഞ്ഞു. കോൺഗ്രസ് പാർട്ടിയോ താനോ മിന്നലാക്രമണത്തെ വിമർശിച്ചിട്ടില്ല. അതിർത്തിയിലെ ഇത്തരം ആക്രമണങ്ങളും പ്രവർത്തനങ്ങളും നേരത്തേയും മുൻപും നടന്നിട്ടുണ്ട്. ആർമി ചീഫും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ചിദംബരം പറഞ്ഞു.
ജമ്മു-കശ്മീരിന് സ്വയംഭരണം നൽകണമെന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിെൻറ പ്രസ്താവന. കോൺഗ്രസ് നേതാക്കൾ വിഘടനവാദികളുടെ ഭാഷയിൽ സംസാരിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് മോദി പ്രതികരിച്ചത്. ചിദംബരത്തിേൻറത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു കോമ്്ഗ്രസിന്റെ പ്രതികരണം. അതിനിടെ, ജമ്മു-കശ്മീരിെൻറ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനൽ കോൺഫറൻസ് പ്രമേയം പാസാക്കി.
രാജ്കോട്ടിൽ ശനിയാഴ്ച നടന്ന പരിപാടിയിലായിരുന്നു ചിദംബരത്തിെൻറ പ്രസ്താവന. സംഘർഷം ഇല്ലാതാക്കാൻ ജമ്മു-കശ്മീരിന് കൂടുതൽ സ്വയംഭരണം നൽകണമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ചോദ്യത്തിന് ഉത്തരമായി പറഞ്ഞ അദ്ദേഹം, 370ാം വകുപ്പിെൻറ അന്തഃസത്ത മാനിക്കണമെന്നാണ് കശ്മീർ താഴ്വരയിലുള്ളവരുടെ ആവശ്യമെന്നും ചൂണ്ടിക്കാട്ടി. ‘‘അതിനർഥം കൂടുതൽ സ്വയംഭരണം അവർ ആവശ്യപ്പെടുന്നുവെന്നാണ്. സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം ഉയരുേമ്പാൾ ഭൂരിപക്ഷവും സ്വയംഭരണമാണ് ആവശ്യപ്പെടുന്നതെന്നാണ് ജമ്മു-കശ്മീരിൽ നടത്തിയ പരസ്പര ചർച്ചകളിൽനിന്ന് താൻ മനസ്സിലാക്കിയത്. അതിനാൽ ആ ചോദ്യം നാം വളരെ ഗൗരവമായിതന്നെ പരിശോധിക്കുകയും ജമ്മു-കശ്മീരിൽ ഏതെല്ലാം മേഖലകളിൽ സ്വയംഭരണം നൽകാമെന്ന് പരിശോധിക്കുകയും വേണം’’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, ചിദംബരത്തിെൻറ പ്രസ്താവന സൈനികർക്ക് അപമാനമാണെന്ന് ആരോപിച്ച മോദി, കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് എന്തിനാണ് കോൺഗ്രസ് നേതാക്കൾ നാവ് വാടകക്ക് കൊടുക്കുന്നതെന്ന് ചോദിച്ചു. നേരേത്ത, കശ്മീരിെൻറ സ്വാതന്ത്ര്യത്തെക്കുറിച്ച കോൺഗ്രസ് നിലപാട് ദേശീയ സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നിലപാടിന് വിരുദ്ധമെന്ന് മന്ത്രി അരുൺ ജെയ്റ്റലി വിമർശനം ഉന്നയിച്ചതോടെ ചിദംബരത്തെ തള്ളി കോൺഗ്രസ് വക്താവ് രംഗത്തുവന്നിരുന്നു. ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യൻ യൂനിയെൻറ അവിഭാജ്യ ഘടകമാണെന്നും എക്കാലത്തും ചോദ്യംചെയ്യപ്പെടാതെ അങ്ങനെ തുടരുകതന്നെ ചെയ്യുമെന്നും വക്താവ് രൺദീപ് സുർെജവാല പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.