വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ അനുകൂല അന്തരീക്ഷം –മോദി
text_fieldsഹൈദരാബാദ്: വിദേശ നിക്ഷേപകർക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്നും അതിനാൽ കൂടുതൽ നിക്ഷേപകർ രാജ്യത്തേക്ക് വരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ മോദി, നികുതി വ്യവസ്ഥ കൂടുതൽ ലളിതമാക്കിയതായി അറിയിച്ചു. ഹൈദരാബാദിൽ എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 21 മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 87 വ്യവസ്ഥകൾ ഉദാരമാക്കിയെന്ന് മോദി പറഞ്ഞു.
ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപിെൻറ മകളും ഉപദേശകയുമായ ഇവാൻക ട്രംപുമായി ചർച്ച നടത്തി. ഇവാൻകയാണ് ഉച്ചകോടിയിൽ 350 അംഗ അമേരിക്കൻ സംഘത്തെ നയിക്കുന്നത്. ഇന്ത്യയും അമേരിക്കയും ചേർന്നാണ് ഹൈദരാബാദ് രാജ്യാന്തര കൺെവൻഷൻ സെൻററിൽ നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ‘സ്ത്രീകൾക്ക് പ്രഥമസ്ഥാനം, എല്ലാവർക്കും അഭിവൃദ്ധി’ എന്നതാണ് ഇൗ മാസം 28 മുതൽ 30 വരെ നീളുന്ന ഉച്ചകോടിയുടെ മുദ്രാവാക്യം. 150 രാജ്യങ്ങളിൽ നിന്നുള്ള 1500 സംരംഭകർ പെങ്കടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.