സ്വാതന്ത്ര്യദിനത്തെക്കുറിച്ച് പ്രസംഗിക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകൂ; ആശയങ്ങൾ ആരാഞ്ഞ മോദിയോട് നെറ്റിസൺസ്
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആശയങ്ങൾ ആരാഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി നെറ്റിസൺസ്. സ്വാതന്ത്ര്യദിനത്തെക്കുറിച്ച് പ്രസംഗിക്കാൻ ആശയങ്ങൾ അറിയാതെ, മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കുന്നതിനേക്കാൾ നല്ലത് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് പോകുന്നതായിരിക്കുമെന്നാണ് ഉയരുന്ന അഭിപ്രായം.
മോദി സ്വാതന്ത്ര്യദിന പ്രസംഗ ആശയങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ 110 കോടി ജനങ്ങൾ മോദിയിൽനിന്ന് സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിന്‍റെ ആശയങ്ങൾ പൗരൻമാർക്ക് പങ്കുവെക്കാമെന്ന അറിയിപ്പ് നൽകിയത്. 'നിങ്ങളുടെ ചിന്തകൾ ചെങ്കോട്ടയിൽനിന്ന് പ്രതിഫലിക്കും. ആഗസ്റ്റ് 15ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന ആശയങ്ങൾ എന്തെല്ലാം? പങ്കുവെക്കൂ' - എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ട്വീറ്റ്.
ട്വീറ്റ് മണിക്കൂറുകൾക്കകം ൈവറലാകുകയായിരുന്നു. ചിലർ ആശയങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയെങ്കിൽ മറ്റുചിലർ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ഓക്സിജൻ ക്ഷാമവും മരണവും, പെട്രോൾ -ഡീസൽ വില, കർഷക സമരം, പെഗസസ്, തൊഴിലില്ലായ്മ തുടങ്ങി കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.