മോദി കള്ളങ്ങളുടെ രാജാവ്; എത്ര തവണ കള്ളം പറയുമെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിയും പാർട്ടിയിലെ ഉയർന്ന നേതാക്കളും ആളുകളുടെ അനുകമ്പ ലഭിക്കാനായി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. നർമദയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലൊരാൾ താൻ പാവപ്പെട്ടവനാണെന്നും മറ്റുള്ളവർ അധിഷേപിക്കുന്നുവെന്നും പറയുന്നു. നിങ്ങൾ അനുകമ്പക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെങ്കിൽ ആളുകൾ ഇപ്പോൾ സാമർഥ്യമുള്ളവരാണ്. നിങ്ങൾ ഒന്നോ രണ്ടോ കള്ളം പറയുകയാണെങ്കിൽ ആളുകൾ അത് കേൾക്കും, എന്നാൽ എത്ര തവണ നിങ്ങൾ കള്ളം പറയും? മോദി കള്ളങ്ങളുടെ രാജാവാണ്.' -ഖാർഗെ പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ബി.ജെ.പി തുടർച്ചയായി ചോദിക്കുന്നുണ്ട്. 70 വർഷമായി തങ്ങൾ ഒന്നും ചെയ്തിരുന്നില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം ഉണ്ടാവുമായിരുന്നില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്താഴ്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.