വിമാനത്തിന് യന്ത്രത്തകരാർ; മോദി ഝാർഖണ്ഡിൽ രണ്ട് മണിക്കൂർ കുടുങ്ങി
text_fieldsറാഞ്ചി: ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ 150ാം ജന്മവാർഷികാഘോഷത്തിെന്റ ഭാഗമായി ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് യന്ത്രത്തകരാർ. തുടർന്ന് അദ്ദേഹം ഡൽഹിക്ക് മടങ്ങിയത് മറ്റൊരു വിമാനത്തിൽ. പ്രത്യേക വ്യോമസേന വിമാനം പണിമുടക്കിയതിനെത്തുടർന്ന് ഝാർഖണ്ഡിലെ ദ്യോഘാർ വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളമാണ് പ്രധാനമന്ത്രി കുടുങ്ങിയത്.
ദ്യോഘാർ വിമാനത്താവളത്തിൽനിന്ന് 80 കിലോമീറ്റർ അകലെ ബിഹാറിലെ ജമുയിലാണ് ജന്മവാർഷിക പരിപാടി നടന്നത്. ഇവിടെനിന്ന് ഝാർഖണ്ഡിലെത്തി മടങ്ങാനായിരുന്നു പദ്ധതി. വിമാനം തകരാറിലായതിനെത്തുടർന്ന് മറ്റൊരു വിമാനം എത്തിക്കുകയായിരുന്നു. മോദി തങ്ങിയ രണ്ട് മണിക്കൂറോളം പ്രദേശത്തെ വ്യോമ മേഖല ‘നോ ൈഫ്ലയിങ് സോൺ’ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ പുറപ്പെടാൻ വൈകിയതിൽ വിവാദം. ഝാർഖണ്ഡിലെ ഗോഡയിൽ നിന്നുമാണ് ഹെലികോപ്ടറിന്റെ ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിക്കാതിരുന്നത്. ഇതുമൂലം രാഹുലിന്റെ ഹെലികോപ്ടർ ഏകദേശം രണ്ട് മണിക്കൂറാണ് ടേക്ക് ഓഫ് ചെയ്യാനാവാതെ വൈകീയത്. രാഷ്ട്രീയപ്രേരിതമായാണ് ഹെലികോപ്ടറിന്റെ ടേക്ക് ഓഫ് വൈകിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
മഹാഗാമയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ വൈകിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും ഝാർഖണ്ഡ് മന്ത്രിയുമായ ദീപിക പാണ്ഡേ പറഞ്ഞു. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ ഇവിടെ അവകാശമില്ലെയെന്നും അവർ ചോദിച്ചു.
രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ് ഹെലികോപ്ടറിൽ കാത്തുനിൽക്കുന്നത്. എന്നാൽ, അവർ പോകാനുള്ള അനുമതി നൽകിയില്ല. ബി.ജെ.പി എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അവർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ലോക്സഭയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും ദീപിക പാണ്ഡേ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.