എഴുതാത്ത വരികൾ മിർസാ ഗാലിബിന്‍റേതാക്കി മോദി
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉറുദു കവിത ചൊല്ലിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബദ്ധം പിണഞ് ഞു. പ്രശസ്ത ഉർദു കവി മിർസാ ഗാലിബിന്‍റേതാണെന്ന് പറഞ്ഞ് കവിതാ ശകലം ചൊല്ലുകയായിരുന്നു പ്രധാനമന്ത്രി. ''ജീവിതം മുഴുവൻ മനുഷ്യൻ ഈ തെറ്റ് ആവർത്തിക്കുന്നു, അഴുക്ക് അവന്‍റെ മുഖത്താണ് പക്ഷേ അവൻ കണ്ണാടി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു'' എന്നർത്ഥം വരുന്ന കവിതയാണ് അദ്ദേഹം ചൊല്ലിയത്.
എന്നാലിത് ഗാലിബിന്‍റെ വരികളല്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനം.
2012ൽ ബജറ്റ് അവതരണത്തിനിടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാർ ധുമാലും ഇതേ വരികൾ മിർസാ ഗാലിബിന്‍റേതായി അവതരിപ്പിച്ചിരുന്നു. അതേവർഷം മഹേഷ് ഭട്ട് ട്വിറ്റിൽ ഈ കവിതാ ശകലം എഴുതിയപ്പോൾ തെറ്റിയതും വാർത്തയായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രശസ്തനായ ഉർദു കവിയാണ് മിർസ ഗാലിബ്. മരണപ്പെട്ട് 150 വർഷങ്ങൾക്കുശേഷവും മിർസ ഗാലിബിന്‍റെ വരികൾ ആസ്വാദകർ വ്യാപകമായി ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.