വാക്പോരിനിടെ പരസ്പരം ഹസ്തദാനം നടത്തി മോദിയും മൻമോഹനും VIDEO
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് മൻമോഹൻ സിങും തമ്മിലുള്ള വാക്പോരാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ വാർത്തകളിൽ നിറഞ്ഞ് നിന്നത്. എന്നാൽ, ഇതിനിടെ ഇരുവരും തമ്മിൽ കാണുകയും ഹസ്തദാനം ചെയ്ത വാർത്തയുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാവുന്നത്.
2001ലെ പാർലമെൻറിലെ ആക്രമണത്തിെൻറ ഒന്നാം വാർഷിക ചടങ്ങിനിടെയാണ് ഇരുവരും പരസ്പരം കണ്ടത്. വിവാദങ്ങളൊക്കെ മറന്ന് പരസ്പരം ഹസ്തദാനം ചെയ്യുന്ന മോദിയേയും മൻമോഹെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാകിസ്താെൻറ സഹായം തേടിയെന്ന് മോദിയുടെ പരാമർശം മൻമോഹനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മൻമോഹൻ പ്രതികരിച്ചത്. മോദി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.