വാരണാസിയിൽ നാളെ വോട്ടെടുപ്പ്; മോദി ധ്യാനത്തിൽ
text_fieldsകേദാർനാഥ് (ഉത്തരാഖണ്ഡ്): ലോക്സഭ തെരഞ്ഞെടുപ്പിെൻറ കൊട്ടിക്കലാശം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്ര ി നരേന്ദ്ര മോദി ആത്മീയകേന്ദ്രമായ കേദാര്‍നാഥിലെത്തി. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ഹിമാലയക്ഷേത്രത്തിൽ എത്തിയത ്. പരമ്പരാഗത ഉത്തരാഖണ്ഡ് വസ്ത്രമായ ചാരനിറത്തിലുള്ള പഹാഡി ധരിച്ചാണ് അദ്ദേഹം എത്തിയത്.
11,755 അടി ഉയരത്തിൽ മ ന്ദാകിനി നദിക്കരയിലാണ് കേദാർനാഥ് ക്ഷേത്രം. അരമണിക്കൂറോളം അവിടെ ചെലവിട്ട ശേഷം അദ്ദേഹം ധ്യാനത്തിനായി ഗുഹയിലേക്കുപോയി. രണ്ട് കി.മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് മോദി ഗുഹയിലെത്തിയത്. ജനാലകൾ പിടിപ്പിച്ച ഗുഹക്കുള്ളിൽ കാവിനിറത്തിലുള്ള മേലങ്കിയണിഞ്ഞ് തൂവെള്ള വിരികൾ വിരിച്ച മെത്തക്ക് മുകളിൽ ഇരുന്നാണ് മോദിയുടെ ഏകാന്തധ്യാനം. അതേസമയം, ഇതിെൻറ ചിത്രങ്ങള്‍ പകർത്താൻ വാര്‍ത്ത ഏജന്‍സികളെ അനുവദിച്ചു. എ.എൻ.െഎ മോദിയുടെ ധ്യാനചിത്രങ്ങൾ പുറത്തുവിട്ടു. രണ്ടു വർഷത്തിനിടെ മോദിയുടെ നാലാമത്തെ സന്ദർശനമാണിത്.
Prime Minister Shri. Narendra Modi meditates at a holy cave near #Kedarnath in #Uttarakhand . pic.twitter.com/6PFB62T9Xu
— BJP Uttarakhand (@BJP4UK) May 18, 2019
ഗുഹക്കകത്തിരുന്നു ധ്യാനിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ബി.ജെ.പി ഉത്തരാഖണ്ഡ് സംസ്ഥാന ഘടകം ഒൗദ്യോഗിക ട്വിറ്റർ പേജിലും പങ്കുവെച്ചു. അദ്ദേഹം ഇന്ന് ക്ഷേത്രകേന്ദ്രമായ ബദരീനാഥ് സന്ദർശിച്ചേക്കും. അതിനുശേഷം ഡൽഹിക്ക് മടങ്ങും. രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യത്തിനുശേഷം ഈ മാസമാണ് ഭക്തർക്കായി തുറന്നത്. മോദി രണ്ടാമതും ജനവിധി തേടുന്ന വാരാണസിയിലെ വോെട്ടടുപ്പ് നാളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.