ട്രംപിനെ പുറത്താക്കിയതോടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി മോദി
text_fieldsന്യൂഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി. കാപിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ് മോദി ഒന്നാമതെത്തിയത്.
നിലവിൽ 64.7 ദശലക്ഷം പേരാണ് മോദിയെ പിന്തുടരുന്നത്. ട്രംപിന്‍റെ അക്കൗണ്ട് താൽക്കാലികമായി നിർത്തിവെക്കുന്നതു വരെ 88.7 പേരായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. എന്നിരുന്നാലും 127.9 ദശലക്ഷം പേർ പിന്തുടരുന്ന മുൻ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയാണ് ഏറ്റവും കൂടുതൽ ട്വിറ്റർ ഫോേളാവർമാരുള്ള രാഷ്ട്രീയക്കാരൻ.
യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ട്വിറ്ററിൽ 23.3 ദശലക്ഷം ഫോളോവർമാരാണുള്ളത്. കേന്ദ്ര മന്ത്രി അമിത് ഷാക്ക് 24.2 ദശലക്ഷവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 21.2 ദശലക്ഷം ഫോളോവർമാരുമുണ്ട്.
സമീപകാല ട്വീറ്റുകൾ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി പൂട്ടിയത്. ട്രംപ് അനുകൂലികളുടെ കാപിറ്റോൾ ആക്രമണത്തെ തുടർന്നാണ് നടപടി.
എന്നാൽ, ട്വിറ്ററിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമേറ്റ തിരിച്ചടികൾക്ക് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ് ട്രംപ്.
സമാനമായ സാഹചര്യത്തിൽ ട്രംപിന്‍റെ ഫേസ്ബുക്ക് പേജും മരവിപ്പിച്ചിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.