120ാം ജന്മദിനത്തിൽ നേതാജിക്ക് ആദരമർപ്പിച്ച് മോദി
text_fieldsന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 120ാം ജന്മദിനത്തിൽ മോദി ആദരമർപ്പിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ ഇന്‍റർനെറ്റിലൂടെ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. netajipapers.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഇത് ലഭ്യമാവുക.
നേതാജിയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ കൊളോണിയസത്തിന്‍റെ പിടിയിൽ നിന്നും സ്വതന്ത്രമാക്കാൻ അദ്ദേഹത്തിന്‍റെ ധീരതയും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ട്വിറ്ററിൽ മോദി കുറിച്ചു.
നേതാജി ഒരു ബുദ്ധിജീവിയായിരുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെടുന്നവരുടെ ഉന്നമനത്തെക്കുറിച്ചാണ് അദ്ദേഹം എല്ലായ്പോഴും ചിന്തിച്ചത്.
നേതാജിയെക്കുറിച്ചുള്ള ഫയലുകൾ പൊതുജനത്തിന് കൂടി ലഭ്യമാകണമെന്ന ദശാബ്ദങ്ങൾ നീണ്ട ആവശ്യമാണ് സർക്കാരിന് സഫലീകരിക്കാൻ കഴിഞ്ഞതെന്നും ട്വിറ്ററലൂടെ മോദി പറയുന്നു. സുഭാഷ് ചന്ദ്രബോസിന്‍റെ 119ാം ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തെ സംബന്ധിച്ച 100 ഫയലുകൾ പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.